യു.കെ: ചികിത്സയ്ക്ക് എത്തിയ 14 വയസ്സുള്ള പെണ്‍കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണം നടത്തിയ ഇന്ത്യന്‍ ഡോക്ടര്‍ ഒടുവില്‍ കുടുങ്ങി

10 വയസ് മാത്രം ഉ ള്ളപ്പോഴാണ് ഡോ. രവീഷ് റോയ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വരുതിയിലാക്കാന്‍ ശ്രമം ആരംഭിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇര സത്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് 40-കാരനായ ഡോക്ടര്‍ കുടുങ്ങിയത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ഡോ. രവീഷ് റോയ് വിദ്യാര്‍ത്ഥിനിയുമായി അടുക്കാന്‍ ശ്രമം തുടങ്ങിയത്. 2005-ല്‍ ലൈംഗിക ബന്ധം ആരംഭിക്കുമ്പോള്‍ റോയിക്ക് 23 വയസ്സും, പെണ്‍കുട്ടിക്ക് 14 വയസ്സും മാത്രമായിരുന്നു എന്ന് മെഡിക്കല്‍ ട്രിബ്യൂണല്‍ വിചാരണയില്‍ വിശദമാക്കപ്പെട്ടു. ഇപ്പോള്‍ 26 വയസുള്ള ഇര വിവരങ്ങളുമായി രംഗത്ത് വന്നതോടെയാണ് ഫാമിലി ജിപിയ്ക്ക് മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ വിലക്ക് വന്നത്.

സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുമായി സെക്സില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് പ്രണയ കവിത അയച്ചതിന് പുറമെ പ്രായം വെറും അക്കം മാത്രമാണെന്നും, ജനനേന്ദ്രിയത്തെ കുറിച്ച് തമാശ പറയുന്നതും വരെയുള്ള കാര്യങ്ങളാണ് ഡോക്ടര്‍ ചെയ്തിരുന്നത്. 2001 മുതല്‍ എംഎസ്എന്‍ വഴിയാണ് ലണ്ടനില്‍ നിന്നുള്ള ഡോ. റോയ് പെണ്‍കുട്ടിക്ക് സന്ദേശം അയച്ച് തുടങ്ങിയത്.

നാല് വര്‍ഷത്തോളം ഡോ. റോയ് പെണ്‍കുട്ടിയെ ഗ്രൂം ചെയ്തതായി ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ ഇയാന്‍ ബ്രൂക്ക് വ്യക്തമാക്കി. ഇര കുട്ടിയായി ഇരിക്കുമ്പോള്‍ അവസാന മൂന്ന് വര്‍ഷക്കാലം ബന്ധം കൂടുതലും ലൈംഗികമായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. 2012-ല്‍ ബന്ധം അവസാനിപ്പിച്ച ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടര്‍ന്നു.

2016-ഓടെ ലണ്ടന്‍ വുഡ് ഗ്രീനില്‍ ജിപി പാര്‍ട്ണറായി കരിയറില്‍ മുന്നേറിയ റോയ്ക്കെതിരെ 2018-ലാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. ഒരു കുടുംബ സുഹൃത്തിനോട് സംസാരിക്കവെ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ പരാതിയെത്തിയത്. തെറ്റായ വൈകാരിക ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ഡോ. റോയ് വാദിച്ചു. പെണ്‍കുട്ടി മുതിരുന്നത് വരെ അതിര്‍വരമ്പ് ഭേദിച്ചിട്ടില്ലെന്നും റോയ് പറയുന്നു.

Next Post

കുവൈത്ത്: നൂതന റെക്കോഡിങ് സംവിധാനങ്ങളുമായി കുവൈത്ത് ട്രാഫിക് വകുപ്പ്

Mon Mar 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യകളുമായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്. ശബ്ദവും ദൃശ്യവും റെക്കോഡ് ചെയ്യാവുന്ന കാമറകളുമായി പ്രത്യേക പട്രോളിങ് വാഹനങ്ങള്‍ വകുപ്പ് പുറത്തിറക്കി. മികച്ചതും അത്യാധുനികവുമായ സാങ്കേതികവിദ്യകളോടുകൂടിയതാണ് ഇവ. വാഹനങ്ങളിലെ കാമറകള്‍ വഴി മുന്നിലെയും പിന്നിലെയും ദൃശ്യങ്ങളും ശബ്ദങ്ങളും പകര്‍ത്താനാകും. ഗതാഗതനിയമ ലംഘനങ്ങള്‍ ഇതുവഴി കൃത്യമായി രേഖപ്പെടുത്താനാകും. കുവൈത്തികളുടെയും പ്രവാസികളുടെയും സുരക്ഷയും കണക്കിലെടുത്തും […]

You May Like

Breaking News

error: Content is protected !!