ഒമാന്‍: ദേശീയ ദിനാഘോഷം: പൊതുഅവധി പ്രഖ്യാപിച്ച്‌ ഒമാന്‍

മസ്‌കത്ത്: പൊതുഅവധി പ്രഖ്യാപിച്ച്‌ ഒമാന്‍. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഒമാന്‍ പൊതു അവധി പ്രഖ്യാപിച്ചത്.

നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധി ഉള്‍പ്പടെ നാലു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.

ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ വലിയ ആഘോഷപരിപാടികളാണ് ഒമാന്‍ ഒരുക്കിയിട്ടുള്ളത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മസ്‌കത്ത് ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ച നടക്കുന്ന പ്രധാന പരിപാടികള്‍ നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ലേസര്‍, പട്ടം ഷോകളാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ കൂടുതല്‍ വര്‍ണാഭമാക്കുന്നത്. ഇവയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഘോഷ പരിപാടികള്‍ സുരക്ഷിതമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ആമിറാത്ത് പാര്‍ക്കില്‍ അല്‍ ആമിറാത്ത് ബാന്‍ഡിന്റെ ഒമാനി നാടന്‍ കലകളുടെ അവതരണം, അല്‍ ആമിറാത്ത് ചാരിറ്റബിള്‍ ടീമിന്റെ ചില്‍ഡ്രന്‍സ് തിയേറ്റര്‍, മസ്‌കത്ത് ലീഗല്‍ ഏവിയേഷന്‍ ടീമിന്റെ ഫോറന്‍സിക് ഫ്‌ളൈറ്റ് ഷോ, മസ്‌കത്ത് ആന്റിക് കാര്‍സ് ടീം ഒരുക്കുന്ന ക്ലാസിക് കാര്‍ ഷോ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ സ്‌കൗട്ട് ബാന്‍ഡ് പരിപാടികള്‍ തുടങ്ങിയവയും അരങ്ങേറും.

Next Post

ഒമാന്‍: ഒമാന്‍ ദേശീയ ദിനം മസ്‌കത്ത് കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ 40 കിലോ സൗജന്യ ബാഗേജ്

Thu Nov 17 , 2022
Share on Facebook Tweet it Pin it Email ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച്‌ മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. സൗജന്യ ബാഗേജ് പരിധി പത്തുകിലോ വര്‍ധിപ്പിച്ചു. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് അനനുവദിക്കും. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമേയാണിത്.നേരത്തെ ഗോ ഫസ്റ്റ് വിമാന കമ്ബനിയും കണ്ണൂര്‍ സെക്ടറിലേക്കുള്ള യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരുന്നു.

You May Like

Breaking News

error: Content is protected !!