കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് പ്രവാസികള്‍ക്കു വധശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. സുഡാന്, ഈജിപ്ത് പൗരന്മാര്ക്കാണ് ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ലഭിച്ചത്. രണ്ട് വിദേശികള്‍ക്ക് ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു.
വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്ലാറ്റില്‍ താമസിക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനാണ് സുഡാന് പൗരനെ ശിക്ഷിച്ചത്.
ഫിലിപ്പീന്‍സുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം രാജ്യംവിട്ട ഈജിപ്തുകാരന്റെ അഭാവത്തിലാണ് വധശിക്ഷ. ഇവരുടെ മൂന്നാമത്തെ കുട്ടിയെ കിന്റര്‍ ഗാര്‍ട്ടനു സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.