ഒമാന്‍: ഒമാനില്‍ വാഹനാപകടം ആലപ്പുഴ, കണ്ണൂര്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മസ്കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍, ആലപ്പുഴ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് കാണ്ടുപോകും. കണ്ണൂര്‍ ചാല സ്വദേശി മനോജ് നിവാസില്‍ രാഹുല്‍ രമേഷ് (34), ആലപ്പുഴ മാന്നാര്‍ സ്വദേശി കുട്ടംപേരൂര്‍ 11ാം വാര്‍ഡില്‍ അശ്വതി ഭവനത്തില്‍ സന്തോഷ് കുമാര്‍ പിള്ള (41) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകുക.

ദിവസങ്ങള്‍ക്ക് മുമ്ബ് നിസ്വയിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം നടപ്പാതയിലൂടെ നടക്കുന്നതിനിടെ പിന്നില്‍നിന്നു വന്ന സ്‌പോര്‍ട്‌സ് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലെത്തിക്കുക. രമേഷ് ചാലില്‍ ആണ് രാഹുല്‍ രമേഷിന്റെ പിതാവ്. മാതാവ്: ഉഷ കൊട്ടിയം. ചെങ്ങന്നൂര്‍ പുലിയൂര്‍ തെക്കുംകോവില്‍ പരേതനായ പുരുഷോത്തമന്‍ പിള്ളയുടെ മകനാണ് സന്തോഷ് കുമാര്‍ പിള്ള. മാതാവ്: ശാന്തകുമാരി. ഭാര്യ: അശ്വതി പിള്ള. മകന്‍: നൈനിക് എസ്. പിള്ള.

Next Post

കുവൈത്ത്: കുവൈത്തില്‍ ഡ്രൈവിങ്‌ ലൈസന്‍സിന്‌ ബിരുദം നിര്‍ബന്ധമാക്കാന്‍ നീക്കം

Wed Apr 5 , 2023
Share on Facebook Tweet it Pin it Email മനാമ: കുവൈത്തില് 600 ദിനാറില് (ഏതാണ്ട് 1,60,667 രൂപ) താഴെ വരുമാനമുള്ളവരും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവരുമായ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്സ് പിന്വലിക്കാന് നീക്കം. പ്രവാസി ഡ്രൈവിംഗ് ലൈസന്സുകളുടെ സ്ഥിതി പഠിക്കാനും വിവരങ്ങള് അവലോകനം ചെയ്യാനുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല് അല് ഖാലിദ് സമിതി രൂപീകരിച്ചതായി പ്രാദേശിക പത്രം അല്‍-ജരീദ റിപ്പോര്ട്ട് ചെയ്തു. രാജ്യത്തെ ഗതാഗത […]

You May Like

Breaking News

error: Content is protected !!