കുവൈത്ത്: ‘നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥര്‍’ – കുവൈത്ത് ഉപപ്രധാനമന്ത്രി

കുവൈത്ത് സിറ്റി: ഏത് വിഷയത്തിലായാലും നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹ്. കഴിഞ്ഞ ദിവസം നടന്ന എം.ഒ.ഐ ഓഫീസര്‍മാരുടെ പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അഭിമുഖീകരിക്കുന്ന അപകടങ്ങളും വെല്ലുവിളികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച ഓഫീസര്‍മാരെ അഭിനന്ദിച്ച ശൈഖ് തലാല്‍ ജീവനക്കാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി. പുതുതായി ചുമതലയേറ്റ 762 ബ്രിഗേഡിയര്‍മാര്‍ക്ക് കുവൈത്ത് അമീറും കിരീടാവകാശിയും ആശംസകള്‍ നേര്‍ന്നു.

Next Post

യു.കെ: ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷന്റെ (LUKA) മലയാളം സ്‌കൂളിന് വര്‍ണ്ണാഭമായ തുടക്കം; ആദ്യ ക്ലാസില്‍ തന്നെ അക്ഷരങ്ങള്‍ ഹൃദ്യസ്ഥമാക്കി കുരുന്നുകള്‍

Thu May 11 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷന്റെ (LUKA) നേതൃത്വത്തില്‍ ആരംഭിച്ച ലൂക്ക മലയാളം സ്‌കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും ആദ്യത്തെ മലയാളം ക്ലാസും വര്‍ണ്ണാഭമായി നടന്നു. ആദ്യ ക്ലാസില്‍ തന്നെ അധ്യാപികമാര്‍ മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങള്‍ കോര്‍ത്തിണക്കി ആലപിച്ച ഗാനമാല കുട്ടികളും ഏറ്റുപാടി. മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ മനപ്പാഠമാക്കിയ മുഴുവന്‍ കുരുന്നുകള്‍ക്കും മലയാളം മധുരമായി മാറി. പ്രോജക്ടറിന്റെ സഹായത്താല്‍ വലിയ സ്‌ക്രീനില്‍ […]

You May Like

Breaking News

error: Content is protected !!