കുവൈത്ത്: മിസ്കാൻ ദ്വീപിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ മാറ്റി

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന ദ്വീപുകളില്‍ ഒന്നായ മിസ്കാൻ ദ്വീപിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ മാറ്റി.

ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹിന്‍റെ നിർദേശ പ്രകാരമാണ് നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയത്. കോസ്റ്റ് ഗാർഡിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. അറേബ്യൻ ഗള്‍ഫിലെ ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപാണ് മിസ്കാൻ ദ്വീപ്‌. ഏകദേശം 1.2 കിലോമീറ്റർ നീളവും 800 മീറ്റർ വീതിയുമാണ് ദ്വീപിന്റെ ചുറ്റളവ്. രാജ്യത്തെ പ്രധാന ദ്വീപായ ബുബിയാൻ ദ്വീപിന്റെ തെക്ക് ഭാഗത്തും ഫൈലാക ദ്വീപിന് ഏകദേശം 3.2 കിലോമീറ്റർ ദൂരത്തിലുമാണ് മിസ്കാൻ ദ്വീപ്‌ സ്ഥിതി ചെയുന്നത്. കുവൈത്തില്‍നിന്നും 24 കിലോമീറ്റര്‍ ദൂരെയുള്ള മിസ്കാൻ ദ്വീപ്‌ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. ദ്വീപില്‍ നിർമാണപ്രവർത്തനങ്ങള്‍ക്ക് അനുമതി ഇല്ല. എന്നാല്‍ അടുത്തിടെയായി ഇവിടെ ഷീറ്റും മറ്റുവസ്തുക്കളും കൊണ്ട് താമസസൗകര്യങ്ങള്‍ അടക്കം ഒരുക്കിയിരുന്നു. കപ്പലില്‍ മണ്ണുനീക്കിയന്ത്രവും ലോറികളും എത്തിച്ചാണ് നിർമാണവസ്തുക്കള്‍ പൊളിച്ചു നീക്കിയത്.

Next Post

ഒമാന്‍: കയറ്റുമതി നിരോധനം പിൻവലിച്ചു, വിപനിയില്‍ പത്തു ദിവസത്തിനകം ഉള്ളി എത്തും

Sun May 5 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: കഴിഞ്ഞ വർഷം ഡിസംബർ മുതല്‍ ഉള്ളി കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന നിരോധം പിൻവലിച്ചു. ഇതോടെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി പുനരാരംഭിച്ചു. ഈ വർഷം റാബീ സീസണില്‍ മികച്ച ഉല്‍പാദനമുണ്ടായതാണ് കയറ്റുമതി പുനരാരംഭിക്കാൻ കാരണമെന്ന് ഫോറില്‍ ട്രേഡ് ഡയറക്ടറേറ്റിന്റെ അറിയിപ്പില്‍ പറയുന്നു. മെട്രിക് ടണ്ണിന് 550 ഡോളർ എന്ന കുറഞ്ഞ വിലയും കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ […]

You May Like

Breaking News

error: Content is protected !!