കുവൈത്ത്: കുവൈറ്റില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ധിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി

കുവൈറ്റില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. അപ്പീല്‍ കോടതിയാണ് ഉദ്യോഗസ്ഥനെ 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കി ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്.

ഉദ്യോഗസ്ഥന്റെ ജോലിസ്ഥലത്ത് എത്തിയ തന്നെ മര്‍ദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയതെന്നാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥന്‍ പ്രവാസിയെ സെവന്‍ത് റിങ് റോഡിലുള്ള കന്നുകാലികളെ പരിപാലിക്കുന്ന സ്ഥലത്ത് കൊണ്ടു പോയി മുഖത്ത് ഇടിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ച്‌ അധിക്ഷേപിക്കുകയും മര്‍ദ്ദിച്ച ശേഷം ഇയാളുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്‌തെന്നാണ് പരാതി. എന്നാല്‍ ഉദ്യോഗസ്ഥന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ആരോപണങ്ങള്‍ നിഷേധിച്ചു.

Next Post

കുവൈത്ത്: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

Wed Nov 23 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ (55) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസി ആയിരുന്ന അദ്ദേഹം ജഹ്റയില്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ – സോഫിയ. മക്കള്‍ – ജംഷീര്‍, ജസ്‍ന.

You May Like

Breaking News

error: Content is protected !!