ഒമാന്‍: ഒമാന്‍ വ്യോമപാത ഇസ്രയേലിന്റെ വിമാനങ്ങള്‍ക്കായി തുറന്നു നല്‍കി

ഒമാന്‍ വ്യോമപാത ഇസ്രയേലിന്റെ വിമാനങ്ങള്‍ക്കായി തുറന്നു നല്‍കി. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ഓവര്‍ ഫ്ലൈയിംഗിനായി അതോറിറ്റിയുടെ ആവശ്യകതകള്‍ നിറവേറ്റുന്ന എല്ലാ കാരിയറുകള്‍ക്കും തുറന്നു നല്‍കുന്നതായി സിവില്‍ ഏവിയേഷന്‍ ട്വീറ്റ് ചെയ്തു.

ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ സമയം കുറയ്ക്കുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് ഒമാന്‍, ഇസ്രയേല്‍ വിമാനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത്.അതേസമയം, ഒമാന് നന്ദി അറിയിച്ച്‌ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ രംഗത്തെത്തി. ഇസ്രയേല്‍ സമ്ബദ് വ്യവസ്ഥക്കും സഞ്ചാരികള്‍ക്കും ഇത് ചരിത്രപരവും സുപ്രധാനവുമായ തീരുമാനമാണെന്നു അദ്ദേഹം പറഞ്ഞു.

Next Post

കുവൈത്ത്: മരുന്നിന് പ്രവാസികള്‍ക്ക് ഫീസ് - തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കുവൈത്ത്

Fri Feb 24 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ പ്രവാസികള്‍ക്ക് മരുന്നിന് വില ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം. മരുന്ന് വിതരണം, മേല്‍നോട്ടം വഹിക്കല്‍ എന്നിവക്ക് പിന്നിലെ സംവിധാനങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്നിന് പ്രവാസികള്‍ക്ക് ഫീസ് ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അറിയിച്ചതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. പ്രവാസികള്‍ക്ക് പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദീനാര്‍, ഔട്ട്‌പേഷ്യന്‍‌റ് […]

You May Like

Breaking News

error: Content is protected !!