ഒമാന്‍: സുസ്ഥിര നഗരങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി ഒമാന്‍

മസ്കത്ത്: സലാല, നിസ്‌വ, സുഹാര്‍, മസ്‌കത്ത് എന്നിവിടങ്ങളില്‍ സുസ്ഥിര നഗരങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി ഒമാന്‍. അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഭാവിയിലെ സുസ്ഥിര നഗരങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചതായി ഭവന, നഗരാസൂത്രണ മന്ത്രാലയമാണ് അറിയിച്ചത്.

വിവിധ ഗവര്‍ണറേറ്റുകള്‍ക്കായി നഗര തന്ത്രം നടപ്പിലാക്കുന്നതിനായി മന്ത്രാലയം എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ നഗരങ്ങളില്‍ 50,000 മുതല്‍ 130,000 വരെ ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന 10,000 മുതല്‍ 30,000 വരെയുള്ള നിരവധി ഭവന യൂനിറ്റുകള്‍ ഒരുക്കും.

ജബല്‍ അഖ്ദര്‍ വിലായത്ത് വികസനം ത്വരിതപ്പെടുത്തുന്നതിനുപുറമെ ഗ്രേറ്റര്‍ മസ്‌കത്ത്, ഗ്രേറ്റര്‍ സലാല, ഗ്രേറ്റര്‍ നിസ്‌വ, ഗ്രേറ്റര്‍ സുഹാര്‍ എന്നിവയുടെ ഘടനാപരമായ പദ്ധതികള്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി ആരംഭിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

Next Post

കുവൈത്ത്: മരുന്നിന് പ്രവാസികള്‍ക്ക് ഫീസ് - തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കുവൈത്ത്

Fri Feb 24 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ പ്രവാസികള്‍ക്ക് മരുന്നിന് വില ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം. മരുന്ന് വിതരണം, മേല്‍നോട്ടം വഹിക്കല്‍ എന്നിവക്ക് പിന്നിലെ സംവിധാനങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്നിന് പ്രവാസികള്‍ക്ക് ഫീസ് ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അറിയിച്ചതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. പ്രവാസികള്‍ക്ക് പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദീനാര്‍, ഔട്ട്‌പേഷ്യന്‍‌റ് […]

You May Like

Breaking News

error: Content is protected !!