കുവൈത്തില്‍ പ്രവാസികള്‍ക്ക് മരുന്നിന് വില ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം. മരുന്ന് വിതരണം, മേല്‍നോട്ടം വഹിക്കല്‍ എന്നിവക്ക് പിന്നിലെ സംവിധാനങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്നിന് പ്രവാസികള്‍ക്ക് ഫീസ് ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അറിയിച്ചതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടുചെയ്തു.
പ്രവാസികള്‍ക്ക് പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദീനാര്‍, ഔട്ട്‌പേഷ്യന്‍റ് ക്ലിനിക്കുകളില്‍ 10 ദീനാര്‍ എന്നിങ്ങനെയാണ് മരുന്നുകള്‍ക്ക് ഈടാക്കുന്നത്. പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തുന്ന വിഷയത്തിലും ഉടന്‍ തീരുമാനമെടുക്കെന്നാണ് സൂചനനകള്‍.
അതിനിടെ കുവൈത്തില്‍ ഇപ്പോള്‍ മരുന്ന് ക്ഷാമമില്ലെന്നും ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നതിനായി സാമ്ബത്തിക ബജറ്റ് അനുവദിച്ചതിനാല്‍ നിലവില്‍ ദിവസേന നിരവധി രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രലയം വ്യക്തമാക്കി.