കുവൈത്ത്: ഒരുപാട് വര്‍ഷത്തിനു ശേഷമാണ് കുവൈറ്റില്‍ ഏഴ് പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത്. വിചാരണ പൂര്‍ത്തിയായതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്. നാല് കുവൈറ്റ് പൗരന്‍മാരും വിദേശികളുമാണ് വധശിക്ഷക്ക് വിധേയരായത്.
കുവൈത്തി പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അല്‍ ഖഹ്താ അലി അല്ല അല്‍ ജാബ്രി, റബാബ് അദ്‌ലി മുസ്തഫ ഷെഹാത, സിറിയന്‍ പൗരനായ ഹമദ് അഹമ്മദ് മഹ്മൂദ് അല്‍ ഖലഫ്, പാകിസ്ഥാന്‍ പൗരനായ റാഷിദ് അഹമ്മദ് നസീര്‍ മഹ്മൂദ്, എത്യോപ്യന്‍ പൗരനായ ഐഷ നെമോ വിസോ എന്നിവരുടെ വധശിക്ഷയാണ് ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കേസ്, കൊലപാതകം, കവര്‍ച്ച എന്നിങ്ങനെയുള്ള കേസിലെ പ്രതികള്‍ക്കാണ് വധശിക്ഷ.ഒരുപാട് വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഏഴ് പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ 53 വര്‍ഷത്തിനിടയില്‍ 84 പേരെയാണ് തൂക്കിലേറ്റിയത്. ഇവരില്‍ 20 പേര്‍ കുവൈത്തികളും 64 പേര്‍ വിദേശികളുമാണ്.