കുവൈത്ത്: കുവൈത്തില്‍ മലയാളി നഴ്സും ഭാര്യയും മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: മലയാളി നഴ്സിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി.പത്തനംതിട്ട സ്വദേശിയായ സൈജു സൈമണ്‍, ഭാര്യ എന്നിവരാണ് മരിച്ചത്.സാല്‍മിയയിലെ ഫ്ലാറ്റില്‍ നിന്ന് വീണ നിലയിലാണ് സൈജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ഭാര്യയെ അപ്പാര്‍ട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പത്തനംതിട്ട സ്വദേശിയായ സൈജു സൈമണ്‍ ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. സിംസ് സ്കൂളിലെ ഐ.ടി ജീവനക്കാരിയാണ് ഭാര്യ.

Next Post

യു.കെ: യുകെയില്‍ ഇപ്പോള്‍ കേരളത്തെക്കാള്‍ സമരങ്ങള്‍ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫീസര്‍മാരും സമരം ആരംഭിച്ചു യാത്രക്കാര്‍ വലയുന്നു

Thu May 4 , 2023
Share on Facebook Tweet it Pin it Email ഹീത്രൂ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പുതിയ സമരപരമ്പയ്ക്ക് തുടക്കമിട്ടതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലാവും. യുണൈറ്റ് യൂണിയനില്‍ പെട്ട ജീവനക്കാര്‍ മേയ് 4-6 വരെയാണ് ആദ്യ ഘട്ട സമരം നടത്തുന്നത്. ഇതിന് ശേഷം മേയ് 9-10 തീയതികളിലും, മേയ് 25-27 ദിവസങ്ങളിലും സമരങ്ങള്‍ തുടരാനാണ് പദ്ധതി. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഹീത്രൂ മേധാവികള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നു. […]

You May Like

Breaking News

error: Content is protected !!