യു.കെ: യുകെയില്‍ ഇപ്പോള്‍ കേരളത്തെക്കാള്‍ സമരങ്ങള്‍ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫീസര്‍മാരും സമരം ആരംഭിച്ചു യാത്രക്കാര്‍ വലയുന്നു

ഹീത്രൂ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പുതിയ സമരപരമ്പയ്ക്ക് തുടക്കമിട്ടതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലാവും. യുണൈറ്റ് യൂണിയനില്‍ പെട്ട ജീവനക്കാര്‍ മേയ് 4-6 വരെയാണ് ആദ്യ ഘട്ട സമരം നടത്തുന്നത്.

ഇതിന് ശേഷം മേയ് 9-10 തീയതികളിലും, മേയ് 25-27 ദിവസങ്ങളിലും സമരങ്ങള്‍ തുടരാനാണ് പദ്ധതി. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഹീത്രൂ മേധാവികള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നു. സമരദിവസങ്ങളില്‍ രണ്ട് കാരി-ഓണ്‍ ഐറ്റം മാത്രം കൊണ്ടുവരാനാണ് യാത്രക്കാര്‍ക്ക് അനുവാദമുള്ളത്.

ഹാന്‍ഡ്ബാഗും, ലാപ്ടോപ്പ് ബാഗും ഉള്‍പ്പെടെ ഹാന്‍ഡ് ലഗ്ഗേജായി കണക്കാക്കുമെന്ന് ഹീത്രൂ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നു. ചെക്ക്ഡ് ലഗ്ഗേജ് അലവന്‍സിന് ഇത്തരം പ്രശ്നങ്ങള്‍ ബാധകമല്ല. ഹ്രസ്വദൂര യാത്രകള്‍ക്കായി എത്തുന്ന യാത്രികര്‍ രണ്ട് മണിക്കൂര്‍ മുന്‍പും, ദീര്‍ഘദൂര യാത്രകള്‍ ആവശ്യമുള്ളവര്‍ മൂന്ന് മണിക്കൂര്‍ മുന്‍പും എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

ഒമാന്‍: ഒമാനില്‍ പ്രകൃതിദുരന്തങ്ങളെ കുറിച്ച്‌ മൊബൈലിലൂടെ മുന്നറിയിപ്പ് നല്‍കുന്ന സേവനങ്ങള്‍ക്ക് തുടക്കമായി

Fri May 5 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ പ്രകൃതിദുരന്തങ്ങളെ കുറിച്ച്‌ മൊബൈലിലൂടെ മുന്നറിയിപ്പ് നല്‍കുന്ന സേവനങ്ങള്‍ക്ക് തുടക്കമായി. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും കമ്യൂണിക്കേഷന്‍ സര്‍വിസ് പ്രൊവൈഡര്‍മാരുടെയും സഹകരണത്തോടെ സന്ദേശങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ആഴ്ചയില്‍ നിരവധി തീരദേശ പ്രദേശങ്ങളിലും മറ്റും അയച്ചുതുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ ഒമാന്‍ടെല്‍, ഉരീദോ എന്നിവയുടെ വരിക്കാരാണ് ഉള്‍പ്പെടുന്നത്. വോഡഫോണ്‍ ഈ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ട്രയല്‍ റണ്‍ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് നടത്തുക. […]

You May Like

Breaking News

error: Content is protected !!