ഒമാൻ: ബുറൈമിയിലേക്ക് പോകാൻ പാസ്പോർട്ടും റെസിഡന്റ്സ് കാർഡും വേണമെന്ന നിബന്ധന നീക്കി

ഒമാന്‍ ∙ ഒമാന്‍ – യുഎഇ അതിര്‍ത്തി ഗവര്‍ണറേറ്റായ ബുറൈമിയിലേക്ക് സഞ്ചരിക്കാന്‍ പാസ്പോര്‍ട്ടും റെസിഡന്റ്സ് കാര്‍ഡും വേണമെന്ന നിബന്ധന നീക്കി ഒമാന്‍ .

അല്‍ റൗദ, വാദി അല്‍ ജിസ്സി, സആ ചെക്പോസ്റ്റുകള്‍ വഴി യാത്ര ചെയ്യാം .യുഎഇയില്‍ നിന്നുള്ളവര്‍ക്കും ഇതു സൗകര്യമാണ്.

യുഎഇയില്‍ നിന്നു ബുറൈമി വഴി പോകുന്നവര്‍ പാസ്പോര്‍ട്ടില്‍ എക്സിറ്റ് സീല്‍ ചെയ്യാന്‍ വാദി ജിസ്സി ചെക് പോസ്റ്റ് വരെ 35 കിലോമീറ്ററോളം സഞ്ചരിക്കണമായിരുന്നു .

അതെ സമയം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബുറൈമി അതിര്‍ത്തിയിലൂടെ യുഎഇയിലെ അല്‍ഐനിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കിലും പിന്നീട് അടയ്ക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ നീങ്ങിയത് ബുറൈമിയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ .

Next Post

കുവൈത്ത്: റുമൈത്തിയ സകാത്ത് ഇന്ത്യയിൽ വിദ്യാഭ്യാസ പദ്ധതികൾ ആരംഭിക്കുന്നു

Thu Oct 28 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്‌; അല്‍-നജാത്ത് ചാരിറ്റബിള്‍ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത റുമൈത്തിയ സകാത്ത് സെന്റര്‍ ഡയറക്ടര്‍ സല്‍മാന്‍ ഉബൈദ് മുബാറക് ഇന്ത്യയില്‍ നിരവധി വിദ്യാഭ്യാസ പദ്ധതികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും മുസ്‌ലിം കുട്ടികളില്‍ അറിവ് പകരാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതികളിലേക്ക് സംഭാവന നല്‍കാന്‍ അഭ്യുദയകാംക്ഷികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതില്‍ ആദ്യത്തേത് 120 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണെന്നും 7500 ദിനാര്‍ ചെലവില്‍ സ്‌കൂളുകള്‍ […]

You May Like

Breaking News

error: Content is protected !!