ഒമാന്‍: യുഎഇ – ഒമാന്‍ റെയില്‍ പദ്ധതി ഇരു രാജ്യങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍

അബുദാബി എമിറേറ്റിനെയും ഒമാനിലെ സുഹാര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി വരുന്നതോടു കൂടി രണ്ട് രാജ്യങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഒമാന്‍ ആന്‍ഡ് ഇത്തിഹാദ് റെയില്‍ കമ്ബനി യോഗം ചേര്‍ന്ന ശേഷം ആണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 300കോടി ഡോളര്‍ ആണ് പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടും.

ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ ആണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള റെയില്‍ പദ്ധിയുമായി ബന്ധപ്പെട്ട യോഗം നടന്നത്. യുഎഇ ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി, ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി റെയില്‍വേ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സഈദ് അല്‍ മവാലി, ഒമാന്‍-ഇത്തിഹാദ് റെയില്‍ കമ്ബനി ചെയര്‍മാന്‍ സുഹൈല്‍ അല്‍ മസ്റൂയി, എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ എന്‍ജിനീയറിങ് ഡിസൈന്‍ അവലോകനവും സിസ്റ്റം പഠനങ്ങളുടെ ഫലങ്ങള്‍ ചര്‍ച്ച ചെയ്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച അന്താരാഷ്ട്ര സമ്ബ്രദായങ്ങളും ആയിരിക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. 303 കി.മീറ്റര്‍ പാതയുടെ വികസനത്തിനായി അബുദാബിയിലെ നിക്ഷേപ സംവിധാനമായ ‘മുബാദല’യുമായി കഴിഞ്ഞമാസം കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതും യോഗം ചര്‍ച്ച ചെയ്തു.

ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതോടെ അബുദാബിയും ഒമാനും തമ്മിലുള്ള യാത്ര സമയം കുറയും. അബുദാബിയെ ഒമാന്‍ തുറമുഖ നഗരമായ സുഹാര്‍ തമ്മില്‍ ആണ് ബന്ധിപ്പിക്കുന്നത്. 303 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ പരമാവധി 200 കി.മീ. വേഗതയില്‍ സഞ്ചരിക്കുന്ന അത്യാധുനിക പാസഞ്ചര്‍ ട്രെയിനുകളാണ് ഒടുക. ഒമാനില്‍ നിന്നും അബുദാബിയില്‍ എത്താന്‍ ഒരുമണിക്കൂര്‍ 40 മിനുറ്റായി കുറയും. ഒമാനിലെ സുഹാറില്‍ നിന്നും അല്‍ഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായി കുറയും. ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കി.മീറ്റര്‍ വേഗത്തില്‍ ആയിരിക്കും സഞ്ചരിക്കുന്നത്. വര്‍ഷത്തില്‍ 225 ദശലക്ഷം ടണ്‍ ബള്‍ക്ക് കാര്‍ഗോയും 2,82,000 കണ്ടെയ്നറുകളും രണ്ട് രാജ്യങ്ങള്‍ക്കിടയിലുമായി എത്തിക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തുന്നത്. റെയില്‍പാത വരുന്നത് രണ്ട് രാജ്യങ്ങള്‍ക്കും ഇടയില്‍ വിനേത സഞ്ചാരികളെ കൂട്ടാന്‍ സാധ്യതയുണ്ട്. ഇതുകാരണം കൂടുതല്‍ നിക്ഷേപം ഈ മേഖലയില്‍ എത്തും. പദ്ധതി എന്ന് പൂര്‍ത്തിയാകും എന്ന കാര്യത്തില്‍ അധികൃതര്‍ ഇതവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല.

Next Post

കുവൈത്ത്: കുവൈത്തില്‍ അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കി

Sat Apr 1 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കി അഴിമതിവിരുദ്ധ അതോറിറ്റിയായ ‘നസഹ’. മൂന്നു വര്‍ഷങ്ങളിലായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും മാധ്യമങ്ങളിലുമായി 68 അഴിമതി സംഭവങ്ങള്‍ കണ്ടെത്തിയതായി അതോറിറ്റി വ്യക്തമാക്കി. അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. 2016 മുതല്‍ രാജ്യത്ത് 140ഓളം അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും അതോറിറ്റി വകുപ്പ് ഡയറക്ടര്‍ ഇസ അല്‍നേസി പറഞ്ഞു. […]

You May Like

Breaking News

error: Content is protected !!