കുവൈത്ത്: കുവൈത്തില്‍ അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കി

കുവൈത്തില്‍ അഴിമതിക്കെതിരായ നടപടികള്‍ ശക്തമാക്കി അഴിമതിവിരുദ്ധ അതോറിറ്റിയായ ‘നസഹ’. മൂന്നു വര്‍ഷങ്ങളിലായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും മാധ്യമങ്ങളിലുമായി 68 അഴിമതി സംഭവങ്ങള്‍ കണ്ടെത്തിയതായി അതോറിറ്റി വ്യക്തമാക്കി. അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അതോറിറ്റിയുടെ തീരുമാനം.

2016 മുതല്‍ രാജ്യത്ത് 140ഓളം അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായും അതോറിറ്റി വകുപ്പ് ഡയറക്ടര്‍ ഇസ അല്‍നേസി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ തെളിവ് സഹിതം അഴിമതിവിരുദ്ധ ഏജന്‍സിയെ അറിയിക്കണം. പൊതുപണം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ നിയമ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Post

'സ്വകാര്യ ചാറ്റുകള്‍ക്ക് ലോക്കിടാം' വാട്സ്‌ആപ്പിലേക്ക് എത്തുന്ന 'ലോക്ക് ചാറ്റ്' ഫീച്ചറിനെ കുറിച്ച്‌ അറിയാം

Sat Apr 1 , 2023
Share on Facebook Tweet it Pin it Email മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കല്‍ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്‌ആപ്പ് വീണ്ടുമൊരു കിടിലന്‍ ഫീച്ചറുമായി എത്തുകയാണ്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ “ലോക്ക് ചാറ്റ്” സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്‌ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. WABetaInfo ആണ് ഈ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഒരു ചാറ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താവിന്റെ വിരലടയാളമോ […]

You May Like

Breaking News

error: Content is protected !!