ഒമാന്‍: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മസ്കത്ത്: രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കൻ-വടക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റകളിലെ പര്‍വ്വതപ്രദേശങ്ങള്‍, മസ്‌കത്തിന്‍റെ ചില ഭാഗങ്ങള്‍, ദാഖിലിയ, തെക്കൻ ബാത്തിന, തീര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും മഴ പെയ്യുക. വിവിധ ഇടങ്ങളില്‍ 14 മുതല്‍ 30 മി.മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. വാദികള്‍ നിറഞ്ഞൊഴുകും. പൊടി ഉയരുന്നതിനാല്‍ ദൃശ്യപരതയെ ബാധിച്ചേക്കാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 64 മുതല്‍ 120 കി.മീറ്റര്‍ വരെ ആയിരിക്കും കാറ്റിന്‍റെ വേഗത.

താഴ്ന്ന സ്ഥലങ്ങളില്‍നിന്നും വാദികളില്‍നിന്നും മാറി നില്‍ക്കണമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭ്യര്‍ഥിച്ചു. വാദികകളില്‍ നീന്താൻ ശ്രമിക്കരുതെന്നും കുട്ടികളെ നിരീക്ഷിക്കണമെന്നും വാദികള്‍ മുറിച്ച്‌ കടക്കാൻ അനുവദിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Next Post

കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആദര്‍ശ പഠന ക്യാമ്ബ് സംഘടിപ്പിച്ചു

Fri May 26 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഇന്ത്യൻ ഇസ്’ലാഹി സെൻ്റര്‍ ബസ്വീറ ആദര്‍ശ പഠന ക്യാമ്ബും തസ്കിയ്യ സംഗമവും സംഘടിപ്പിച്ചു. ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ഖുര്‍ആൻ വെളിച്ചം, ആദര്‍ശ സംഗമം, പ്രാസ്ഥാനിക ചിന്തകള്‍ തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് നബീല്‍ ഹമീദ്, ഷമീം സലഫി, അബ്ദുല്‍ അസീസ് സലഫി, മുഹമ്മദ് ശാനിബ്,നാസര്‍ മൗലവി, മനാഫ് മാത്തോട്ടം എന്നിവര്‍ നേതൃത്വം […]

You May Like

Breaking News

error: Content is protected !!