ഒമാന്‍: മലബാര്‍ അടുക്കള സലാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

മലബാര്‍ അടുക്കള ‘ഓണോല്‍സവം 2023’ എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. നമ്ബര്‍ ഫൈവിലെ ലുബാന്‍ പാലസ് ഹാളില്‍ നടന്ന പരിപാടി ഒമാന്‍ ചീഫ് കോര്‍ഡിനേറ്റര്‍ വഹീദ നിസാര്‍ ഉദ്‌ഘാടനം ചെയ്തു.

ഓണപ്പൂക്കളം, തിരുവാതിര , ഓണപ്പാട്ട് ,ഓണക്കളികള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. നൂറ്‌ കണക്കിനാളുകള്‍ പങ്കെടുത്ത ഓണസദ്യയും നടന്നു.

കോര്‍ഡിനേറ്റര്‍മാരായ ഫസീല ഹാരിസ്, അസീല സലീം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജുജില യൂസഫ് ,ഷിജിന മനോജ്‌, സഫിയ മനാഫ്, റാബിയ ഷെറിൻ, ഷഹന ഷാബു എന്നിവര്‍ നേത്യത്വം നല്‍‌കി.

Next Post

കുവൈത്ത്: കുവൈത്തില്‍ കുടുംബത്തോടൊപ്പം അല്ലാതെ താമസിക്കുന്ന പുരുഷന്മാര്‍ക്ക് ഐ.ഡി കാര്‍ഡില്‍ മേല്‍വിലാസം അനുവദിക്കില്ല

Thu Sep 14 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബത്തോടൊപ്പം അല്ലാതെ താമസിക്കുന്ന പുരുഷന്മാര്‍ക്ക് ഐ.ഡി കാര്‍ഡില്‍ മേല്‍വിലാസം അനുവദിക്കില്ല. സിവില്‍ ഇൻഫര്‍മേഷൻ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറലിന്റ ഓഫീസ് ഡയറക്ടറും ഔദ്യോഗിക വക്താവുമായ ഖാലിദ് അല്‍-ഷമ്മരിയാണ് മേല്‍വിലാസം അനുവദിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. സിവില്‍ ഇൻഫോര്‍മേഷൻ പബ്ലിക് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ 2021 മുതല്‍ ഡാറ്റാ സേവന വിഭാഗത്തിലും ഏകീകൃത സര്‍ക്കാര്‍ സംവിധാനമായ സാഹല്‍ ആപ്ലിക്കേഷനിലും […]

You May Like

Breaking News

error: Content is protected !!