കുവൈത്ത്: കുവൈറ്റിലെ ജഹ്‌റ റിസര്‍വ് ഉദ്ഘാടനം ചെയ്തു സന്ദര്‍ശകര്‍ക്ക് പ്രവേശനം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പരിസ്ഥിതി സംരക്ഷണ പ്രദേശമായ ജഹ്‌റ റിസര്‍വിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടി പരിസ്ഥിതി സംരക്ഷ പൊതുസമിതി ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്ല അല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

സമൂഹത്തില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനൊപ്പം രാജ്യത്തെ ഇക്കോ ടൂറിസം പുനരുജ്ജീവിപ്പിക്കുന്നതിന് ജഹ്‌റ റിസര്‍വ് സുപ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതോറിറ്റിയുടെ https://epa.org.kw/ എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് നടത്താം. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കുന്നവര്‍ക്ക് നാളെ മുതലാണ് സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്. അഞ്ച് പേര്‍ക്ക് 10 ദിനാര്‍ എന്ന നിലയിലാണ് ഫീസ്. രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് നാലു വരെയാണ് സന്ദര്‍ശനാനുമതി.

ഫോട്ടോഗ്രഫിക്കും പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. നിലവില്‍ മുന്നൂറിലധികം ഇനം ദേശാടന പക്ഷികളുള്ള ജഹ്‌റ റിസര്‍വ് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദേശാടന പക്ഷികളുടെ പ്രധാന ഇടത്താവളമാണ്. പ്രകൃതി സൗന്ദര്യമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

Next Post

യു.കെ: ബ്രിട്ടന്‍ 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

Fri Nov 4 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍ : 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്ബത്തിക മാന്ദ്യത്തിലേക്ക് യുകെ വഴുതി വീഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 100 വര്‍ഷത്തിനിടെ ആദ്യമായാണ് വായ്പ നിരക്ക് ഇത്രയധികം ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ സാമ്ബത്തിക പ്രതിസന്ധി 2024 പകുതി വരെ നീണ്ടുനില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒറ്റ പലിശ നിരക്കില്‍ വായ്പയെടുക്കാനുള്ള […]

You May Like

Breaking News

error: Content is protected !!