യു.കെ: ജെറാള്‍ഡിന്റെ മരണത്തിനു കാരണം നെഞ്ചില്‍ ആഴ്ന്നിറങ്ങിയ കത്തിക്കുത്ത് പ്രതിയായി പിടിക്കപ്പെട്ടിട്ടുള്ളത് 16 വയസ്സുള്ള രണ്ടു പേര്‍

ജെറാള്‍ഡ് നെറ്റോ(62)യുടെ മരണകാരണം നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണെന്നു സ്ഥിരീകരണം. യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതും ഒടുവില്‍ കുത്തേറ്റതുമാണ് മരണത്തിലേക്ക് നയിച്ചത്.

ശനിയാഴ്ച അര്‍ദ്ധ രാത്രി നടന്ന അക്രമത്തില്‍ പതിനാറു വയസുള്ള രണ്ടു പേരും ഒരു ഇരുപതുകാരനെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റു രണ്ടുപേരെ കൂടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റാര്‍ക്കും കേസില്‍ പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ കൊലയാളി എന്ന് സംശയിക്കുന്ന പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

20 കാരനായ യുവാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജെറാള്‍ഡുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവരും പൊടുന്നനെ അക്രമാസക്തരാവുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കുത്തേറ്റു വീണ ജെറാള്‍ഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികള്‍ പ്രദേശത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സഹായാഭ്യര്‍ത്ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റന്‍ പോലീസ് പ്രദേശമാകെ സീല്‍ ചെയ്തു വളഞ്ഞതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പാളുക ആയിരുന്നു. സംഭവം നടന്നു മിനിട്ടുകള്‍ക്കകം പ്രതികള്‍ എന്ന് സംശയിക്കുവരെ പോലീസ് പിടികൂടിയിരുന്നെങ്കിലും ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതിനായി പിറ്റേന്ന് വൈകുന്നേരം വരെ സംഭവം നടന്ന റോഡ് അടച്ചിട്ടിരിക്കുക ആയിരുന്നു. പ്രദേശത്തെ ഏറ്റവും തിരക്കുള്ള റോഡ് ആയിരുന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ അടച്ചിട്ട റോഡുകള്‍ മൂലം പൊതുജനത്തിന് കാര്യമായ തടസവുമുണ്ടായില്ല.

അറസ്റ്റില്‍ ആയ പതിനാറുകാരന്‍ ഈലിങ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എത്തിയത്. കുറ്റബോധത്തിന്റെ ചെറുലാഞ്ചന പോലും ഇല്ലാതെയാണ് ഇയാള്‍ കോടതിയില്‍ നിന്നതും. ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പദവിയില്‍ ഉള്ള ബ്രെയിന്‍ ഹൊവിക്കാന് കേസ് അന്വേഷണ ചുമതല.

Next Post

ഒമാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന് പുതിയ ഭാരവാഹികള്‍

Tue Mar 21 , 2023
Share on Facebook Tweet it Pin it Email ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ 2023-24 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സന്തോഷ് കുമാര്‍ വി(കണ്‍വീനര്‍), വിജയന്‍ കെ.വി (കോ കണ്‍വീനര്‍), അംബുജാക്ഷന്‍ എം.കെ(ഖജാന്‍ജി) എന്നിവരോടൊപ്പം വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു. നൗഫല്‍ പുനത്തില്‍ (സാമൂഹ്യ ക്ഷേമം), സന്തോഷ് എരിഞ്ഞേരി (കായിക വിഭാഗം), ശ്രീവിദ്യ രവീന്ദ്രന്‍ (ബാല വിഭാഗം), ജഗദീഷ് കെ (സാഹിത്യ വിഭാഗം), ശ്രീജ […]

You May Like

Breaking News

error: Content is protected !!