കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുയോജ്യ സമയത്ത് ജോലി ചെയ്യാൻ അവസരം

കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ സൗകര്യമനുസരിച്ച്‌ അനുയോജ്യ സമയത്ത് ജോലി ചെയ്യാൻ അവസരമൊരുങ്ങുന്നു.

പുതിയ നിര്‍ദേശപ്രകാരം, രാവിലെ ഏഴ് മുതല്‍ ഒമ്ബത് മണിയുടെ ഇടയില്‍ ഓഫിസുകള്‍ ആരംഭിക്കും.

ഇതിനിടയില്‍ സൗകര്യമനുസരിച്ച്‌ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. തുടര്‍ന്ന് ഔദ്യോഗിക പ്രവൃത്തി സമയം പൂര്‍ത്തിയാക്കുന്നമുറക്ക് ഉച്ചക്ക് ഒന്നര മുതല്‍ മൂന്നര വരെയുള്ള സമയത്ത് ജോലി അവസാനിക്കും.

പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. പ്രവൃത്തിസമയം പരിഷ്കരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിന് സിവില്‍ സര്‍വിസ് കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Next Post

യു.കെ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ ഫീസ്‌ ഒക്ടോബര്‍ മുതല്‍ വര്‍ധിപ്പിക്കും

Sat Sep 16 , 2023
Share on Facebook Tweet it Pin it Email ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ നിരക്ക് അടുത്ത മാസം മുതല്‍ 127 പൗണ്ട് (13.000ത്തിലധികം ഇന്ത്യന്‍ രൂപ) വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇതു സംബന്ധിച്ച്‌ നിയമനിര്‍മ്മാണം നടത്തി. പുതിയ നിരക്കു പ്രകാരം യു.കെയ്ക്ക് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി വിസയ്ക്കുള്ള അപേക്ഷ ഫീസ് 127 പൗണ്ട് വര്‍ധിച്ച്‌ 490 പൗണ്ട് ആയി. 2021 22ലെ കണക്കനുസരിച്ച്‌ 120,000ത്തിലധികം ഇന്ത്യന്‍ […]

You May Like

Breaking News

error: Content is protected !!