ഒമാന്‍: ഒമാന്‍ ഭരണാധികാരിയുടെ ദ്വിദിന ഇറാന്‍ സന്ദര്‍ശനത്തിന് തുടക്കമായി

മസ്കത്ത്: ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്‍റെ ദ്വിദിന ഇറാൻ സന്ദര്‍ശനത്തിന് തുടക്കമായി. മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റോയല്‍ വിമാനം ഇറങ്ങിയപ്പോള്‍ സുല്‍ത്താനെ സ്വീകരിക്കാനായി സ്വാഗതസംഘത്തിന്റെ മുൻനിരയില്‍ ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഉണ്ടായിരുന്നു. സുല്‍ത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്.

തെഹ്‌റാനിലെ സാദാബാദ് പാലസിന്റെ പ്രസിഡൻഷ്യല്‍ മന്ദിരത്തില്‍ സുല്‍ത്താന്റെ വാഹനവ്യൂഹം എത്തിയപ്പോള്‍, ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസി വരവേറ്റു. സുല്‍ത്താനും പ്രതിനിധി സംഘത്തിനും പ്രസിഡന്റ് ആശംസകളും നേര്‍ന്നു. ഇറാൻ പ്രസിഡന്റിനൊപ്പം സുല്‍ത്താൻ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും ചെയ്തു.

തുടര്‍ന്ന്, ഇരുനേതാക്കളും സ്വീകരണ മന്ദിരത്തിലേക്കു പോയി. അവിടെ സുല്‍ത്താൻ സ്വാഗത സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളെ ഹസ്തദാനം ചെയ്തു. ഡോ. ഇബ്രാഹിം റഈസി, സുല്‍ത്താനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്കും ഹസ്തദാനം നല്‍കി.

Next Post

കുവൈത്ത്: പ്രവാസികള്‍ അടപടലം പെട്ടു..! കൂട്ടത്തോടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കി കുവൈത്ത്

Sun May 28 , 2023
Share on Facebook Tweet it Pin it Email അധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്ന 2400 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പ്രവാസികള്‍ക്ക് നേരെ നടപടികള്‍ കടുപ്പിക്കുകയാണ് ഗള്‍ഫ് രാജ്യമായ കുവൈത്ത്. സ്വദേശിവത്ക്കരണത്തിലൂടെ പ്രവാസികളുടെ എണ്ണം കുറയ്ക്കുമ്ബോഴും മറ്റ് നടപടികളും ഭരണകൂടം ഇതിനായി കൈക്കൊള്ളുന്നുണ്ട്. 46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കുറച്ച്‌ പരമാവധി […]

You May Like

Breaking News

error: Content is protected !!