യു.കെ: യുകെയില്‍ പലയിടത്തും ഭൂചലനം അനുഭവപ്പെട്ടു

ഇന്നലെ നോര്‍ഫോക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ കടലിനടിയിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫ്രാന്‍സ് മിലിറ്ററി ആപ്ലിക്കേഷന്‍സ് വിഭാഗം പറഞ്ഞത്,ഞായറാഴ്ച്ച രാവിലെ 7.14 ന് സംഭവിച്ച ഈ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ബ്രിട്ടീഷ് തീരത്തു നിന്നും ഏകദേശം 56 മൈല്‍ മാറിയാണെന്നാണ്. ഭൗമോപരിതലത്തില്‍ നിന്നും കേവലം 10 കിലോമീറ്റര്‍ ആഴത്തില്‍ മാത്രമാണ് പ്രഭവ കേന്ദ്രം.

ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ എപ്പോഴും ആഴം കൂടിയ ഭൂകമ്പങ്ങളേക്കാള്‍ ശക്തമായിരിക്കും. മാത്രമല്ല, കടുത്ത ദുരന്തങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും വഴി വെയ്ക്കുന്നതും ആഴം കുറഞ്ഞ ഭൂകമ്പങ്ങളാണ്. തുര്‍ക്കിയിലേതും ആഴം കുറഞ്ഞ ഭൂകമ്പമായിരുന്നു. എന്നാല്‍, ബ്രിട്ടനില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത കുറഞ്ഞത് കൊണ്ടാണ് വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ പോയത്.

മണ്ട്ലെസ്ലി, ഹാപ്പിസ്ബര്‍ഗ്, സീ പാലിംഗ് തുടങ്ങിയ തീരദേശ പ്രദേശങ്ങളില്‍ വീടുകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ 5 മണിയോടെ എസ്സെക്സിലെ ചെംസ്ഫോര്‍ഡിലും ചലനം അനുഭവപ്പെട്ടിരുന്നു. കേവലം 2.6 മാത്രമായിരുന്നു ഇതിന്റെ തീവ്രത.സൗത്ത് വുഡാം ഫെറേഴ്സിലെ ചില താമസക്കാര്‍ പറഞ്ഞത് വീട് ആകെ കുലുങ്ങി എന്നാണ്. ഏതാണ്ട് ഭൂഗര്‍ഭ ട്രെയിനില്‍ സഞ്ചരിക്കുന്ന ഒരു അനുഭവമായിരുന്നു എന്ന് മറ്റു ചിലര്‍ പറഞ്ഞു.

Next Post

ഒമാന്‍: ഒമാനില്‍ സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

Wed Feb 15 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ പത്ത്, 12 ക്ലാസ് പരീക്ഷകള്‍ ഇന്നു മുതല്‍ ആരംഭിക്കും. പെയിന്‍റിങ്, മ്യൂസിക് തുടങ്ങിയ പാഠ്യാനുബന്ധ വിഷയങ്ങളുടെ പരീക്ഷകളാണ് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുക. തിങ്കളാഴ്ച മുതലാണ് പാഠ്യ വിഷയങ്ങളുടെ പരീക്ഷകള്‍ തുടങ്ങുന്നത്. തിങ്കളാഴ്ച പത്താം ക്ലാസിന് അറബി, മലയാളം അടക്കമുള്ള വിഷയങ്ങളും 12ാം ക്ലാസിന് ഹിന്ദി പരീക്ഷയുമാണ് നടക്കുക. പത്താം ക്ലാസ് പരീക്ഷ […]

You May Like

Breaking News

error: Content is protected !!