ഒമാന്‍: ഒമാനില്‍ സീസണല്‍ ഇൻഫ്ലുവൻസ വാക്‌സിൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങും

ഒമാനില്‍ സീസണല്‍ ഇൻഫ്ലുവൻസ വാക്‌സിൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങും…. ശരീരവേദന ,ജലദോഷം, ക്ഷീണം എന്നിവക്ക് കാരണമാകുന്ന കാലാനുസൃതമായ പകര്‍ച്ചവ്യാധിയാണ് ഇൻഫ്ലുവൻസ വൈറസ്..

60 വയസ്സിനു മുകളിലുള്ളവര്‍, അനിയന്ത്രിതമായ പ്രമേഹവും അമിതവണ്ണവും അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍, ഉംറ തീര്‍ഥാടകര്‍, ആരോഗ്യ മേഖലയിലെ തൊഴിലാളികള്‍, രണ്ട് വയസ്സുള്ള കുട്ടികള്‍ എന്നിവര്‍ക്കവണ് വാകസിൻ നല്‍കുക. ശ്വാസകോശം, ഹൃദയം, വൃക്ക, കരള്‍, തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും വാകസിൻ നല്‍കും.

ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്നതും ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാവുന്നതുമായ ഇൻഫ്ലുവൻസ അണുബാധ ഒഴിവാക്കാൻ,അടുത്തുള്ള ആരോഗ്യ സ്ഥാപനം സന്ദര്‍ശിച്ച്‌ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ ആവശ്യപ്പെട്ടു. ഒമാൻ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സ്വകാര്യ ആരോഗ്യ മേഖലയിലും വാക്സിൻ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.

Next Post

കുവൈത്ത്: അറ്റോപിക് എക്‌സിമ അറിയിപ്പുമായി കുവൈത്ത് - 10,000-ത്തിലധികം കേസുകളും ബാധിച്ചത് 12 വയസിന് താഴെയുള്ള കുട്ടികളില്‍

Sun Sep 17 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിലെ 30 ശതമാനത്തോളം ത്വക്ക് രോഗ കേസുകളും ‘എക്‌സിമ’ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി വിഭാഗം തലവനും ഡെര്‍മറ്റോളജിസ്റ്റ് അസോസിയേഷനില്‍ ട്രഷററുമായ ഡോ. മനാര്‍ അല്‍ എനിസി. ഇതില്‍ ഭൂരിഭാഗവും ‘അറ്റോപിക് എക്സിമ’ എന്ന വിഭാഗത്തില്‍ പെടുന്നുതാണ്. അറ്റോപിക് എക്സിമയുടെ 10,000ത്തിലേറെ കേസുകളും ബാധിച്ചിരിക്കുന്നത് 12 വയസിന് താഴെയുള്ള കുട്ടികളെയാണെന്നും ഡോക്ടര്‍ […]

You May Like

Breaking News

error: Content is protected !!