കുവൈത്ത്: ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പതിവാകുന്നു

കുവൈത്തില്‍ ഡിജിറ്റല്‍ സിവില്‍ ഐഡിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പതിവാകുന്നുവെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി രംഗത്തുവന്നു.

മൊബൈല്‍ ആപ്പിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചു.സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പിന്റെ പേരിലാണ് വ്യാജ എസ്.എം.എസ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

ആപ്പ് കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതുക്കാന്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദേശം വരുന്നത്. ഇത്തരത്തില്‍ സന്ദേശം ആര്‍ക്കും അയച്ചിട്ടില്ലെന്നും വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി വ്യക്തമാക്കി.

Next Post

Wed Mar 2 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: വിദ്യാലയങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കാന്‍ തീരുമാനിച്ച്‌ ഒമാന്‍. മാര്‍ച്ച്‌ 6, ഞായറാഴ്ച്ച മുതല്‍ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നേരിട്ടുള്ള പഠന രീതി സമ്ബൂര്‍ണമായ തോതില്‍ നടപ്പിലാക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും, മുഴുവന്‍ ക്ലാസ്സുകളിലും സമ്ബൂര്‍ണ്ണ രീതിയിലുള്ള നേരിട്ടുള്ള അധ്യയനം […]

You May Like

Breaking News

error: Content is protected !!