കുവൈത്ത് : തൊഴില്‍ തട്ടിപ്പിനിരയായ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തില്‍ വെടിവച്ച്‌ കൊന്നു

കുവൈറ്റ് സിറ്റി: തൊഴില്‍ തട്ടിപ്പിനിരയായ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തില്‍ വെടിവച്ച്‌ കൊന്നു.

ആടുമേയ്ക്കാന്‍ വിസമ്മതിച്ചതിന് തൊഴിലുടമയാണ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊലപ്പെടുത്തിയത്.

തമിഴ്നാട് തിരുവാവൂര്‍ സ്വദേശി മുത്തുകുമാരനാണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തില്‍ ക്യാഷ്യറായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് യുവാവിനെ കുവൈത്തിലെത്തിച്ചത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മുത്തുകുമാരന്‍ കുവൈത്തിലേക്ക് പോയത്.

കൊവിഡ് കാലം വരെ ഒരു മെഡിക്കല്‍ സ്റ്റോറിലായിരുന്നു ജോലി. അത് നഷ്ടപ്പെട്ടപ്പോള്‍ പച്ചക്കറി കട തുടങ്ങി. അതും ലാഭമില്ലാതായതോടെയാണ് വിദേശത്ത് ജോലിക്കായി ശ്രമിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായ മാന്‍പവര്‍ എന്ന സ്ഥാപനമാണ് റിക്രൂട്ട് ചെയ്തത്. ഒരു സ്ഥാപനത്തില്‍ ക്യാഷ്യറായുള്ള ജോലിയെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ അവിടെയെത്തിയപ്പോഴാണ് ചതി മനസിലായത്. ആടുമേയ്ക്കലായിരുന്നു ജോലി. ഒരു ലോറി നിറയെ ആടുകളോടൊപ്പം കയറ്റി മരുഭൂമിയിലേക്കയച്ചു.

ഇതേ തുടര്‍ന്ന് തൊഴിലുടമയുമായി തര്‍ക്കമുണ്ടായെന്നാണ് വിവരം. എംബസിയെ ബന്ധപ്പെടാന്‍ ശ്രമിച്ചത് തൊഴിലുടമയെ പ്രകോപിപ്പിച്ചു. തോക്ക് കൊണ്ട് ആദ്യം മര്‍ദ്ദിക്കുകയും പിന്നീട് വെടിവയ്ക്കുകയും ചെയ്തു.

ഏഴാം തിയ്യതി മുതല്‍ ബന്ധുക്കള്‍ക്ക് വിവരമൊന്നുമില്ലാതായി. അല്‍ അഹ്മ്മദിലെ ഒരു തൊഴുത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തിരുവാവൂരില്‍ നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നത്.

Next Post

യു.കെ: കോവിഡ് - അതിവേഗം വ്യാപിക്കുന്ന പുതിയ വകഭേദം

Wed Sep 14 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: യുഎസില്‍ വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്‌എസ്‌എ) കണക്ക് പ്രകാരം ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു. യുഎസില്‍ സമീപകാലത്ത് സ്ഥിരീകരിച്ച കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണെന്നാണ് സെന്റര്‍സ് ഫോര്‍ […]

You May Like

Breaking News

error: Content is protected !!