യു.കെ: യുകെയില്‍ പ്രമേഹത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാന്‍ ചാരിറ്റി പ്രവര്‍ത്തനവുമായി മലയാളി ഡോക്ടര്‍

ലണ്ടനില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. വീണ ബാബുവാണ് മാതാവ് ഹെലെന്‍ ബാബുവിന്റെ ഓര്‍മയ്ക്കായി സൗത്ത് ഏഷ്യന്‍ ഡയബെറ്റിക്സ് അസ്സോസിയേഷന്‍ (എസ് എ ഡി എ എച്ച്) എന്ന ഒരു ചാരിറ്റബിള്‍ സംഘടന രൂപീകരിച്ചത്.

കഴിഞ്ഞ വര്‍ഷമായിരുന്നു ടൈപ്പ് 2 പ്രമേഹം ഗുരുതരാവസ്ഥയില്‍ എത്തി ഹെലെന്‍ ബാബു മരണമടഞ്ഞത്. പ്രമേഹമായിരുന്നു പ്രധാന കാരണം. അമ്മയുടെ വിയോഗം തീര്‍ത്ത നഷ്ടം ഡോ. വീണക്ക് നികത്താന്‍ ആകുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ അമ്മയുടെ ഗതി മറ്റുള്ളവര്‍ക്ക് വരാതിരിക്കുക എന്ന ഉദ്ദേശത്തോടെ, പ്രമേഹമെന്ന മാരക രോഗത്തെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കാന്‍ അവര്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.

അമ്മയുടെ മരണ ശേഷം വീണ പ്രമേഹത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആരംഭിച്ചു. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ദക്ഷിണേഷ്യന്‍ സമൂഹത്തില്‍ ആറിരട്ടിയാണെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല യു കെയില്‍ ടൈപ്പ് 2 പ്രമേഹം ബാധിച്ചവരായി ഉദ്ദേശം 30 ലക്ഷം ദക്ഷിണേഷ്യന്‍ വംശജര്‍ ഉണ്ടെന്നും അവര്‍ പറയുന്നു.

കാന്‍സര്‍ ബാധിച്ചാലോ ഡിമെന്‍ഷ്യ ബാധിച്ചാലോ മരണമടയും എന്നത് പോലെ പ്രമേഹം ബാധിച്ചാലും മരണമടയും എന്ന കാര്യം അധികം ആര്‍ക്കും അറിയില്ലെന്നും വീണ പറയുന്നു. 2021 ല്‍ മാത്രം പ്രമേഹവുമായി ബന്ധപ്പെട്ട് 1,40,775 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ അമ്മക്ക് വേണ്ടി ചെയ്യാന്‍ കഴിയാത്തത് ഇപ്പോള്‍ മറ്റുള്ളവര്‍ക്കായി ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും വീണ പറയുന്നു.

ഹിന്ദിയില്‍ എക്കാലത്തേക്കും എന്ന് അര്‍ത്ഥം വരുന്ന സദാ എന്ന വാക്കാണ് സംഘടനക്ക് നല്‍കീയിരിക്കുന്നത്. എസ് എ ഡി എ എച്ച് എന്നതിന്റെ പൂര്‍ണ്ണരൂപം പക്ഷെസൗത്ത് ഏഷ്യന്‍ ഡയബെറ്റിസ് അസ്സോസിയേഷന്‍ ഇന്‍ മെമ്മറി ഓഫ് ഹെലെന്‍ എന്നതാണ്. കോട്ടയം ജില്ലയിലെ കുടമാളൂരിലുള്ള മുട്ടത്തുപാടം കുടുംബാംഗമായിരുന്നു ഹെലെന്‍. ചങ്ങനാശേരിക്കടുത്ത ചെത്തിപ്പുഴ സ്വദേശിയാണ് ഹെലെന്റെ ഭര്‍ത്താവ് ബാബു മൂലക്കാട്ട്.

ഡോ. വീണയുടെ സഹോദരി ജീന ആന്‍ ബാബു എന്‍ എച്ച് എസില്‍ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് ആണ്.

Next Post

ഒമാന്‍: ഐ.എസ്.എഫ് സയന്‍സ് ഫിയസ്റ്റ 19മുതല്‍

Thu May 11 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യന്‍ സയന്‍സ് ഫോറം സംഘടിപ്പിക്കുന്ന വര്‍ഷിക ‘സയന്‍സ് ഫിയസ്റ്റ’ മേയ് 19, 20 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അല്‍ ഹെയില്‍ കാമ്ബസിലായിരിക്കും പരിപാടി. ഒമാനില്‍ ശാസ്ത്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സയന്‍സ് ഫോറം […]

You May Like

Breaking News

error: Content is protected !!