യു.കെ: സുഹൃത്തിനെ കാണാനിറങ്ങിയ അധ്യാപിക മിനിറ്റുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടു – പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്‌

ലണ്ടൻ: കഴിഞ്ഞ ദിവസം ലണ്ടനില്‍ കൊല്ലപ്പെട്ട യുവ അധ്യാപിക സബീന നെസ(28 )യുടെ മരണവുമായി ബന്ധപ്പെട്ട് 38 കാരന്‍ അറസ്റ്റില്‍.

പബില്‍ സുഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് അധ്യാപിക കൊല്ലപ്പെട്ടത്.

വീട്ടില്‍ നിന്നും യുവതിയ്ക്ക് സുഹൃത്തിന്റെ അടുത്തെത്താന്‍ വേണ്ടിയിരുന്നത് വെറും അഞ്ച് മിനിറ്റ് സമയം മാത്രമായിരുന്നു.

എന്നാല്‍ ഈ അഞ്ച് മിനിറ്റിനുള്ളില്‍ യുവതി സുഹൃത്തിന്റെ അടുത്ത് എത്തിയില്ലെന്ന് മാത്രമല്ല പിറ്റേ ദിവസം അടുത്തുള്ള പാര്‍ക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു

സൗത്ത് ഈസ്റ്റ് ലണ്ടനിലെ കിഡ്ബ്രൂക്കിലുള്ള കാറ്റര്‍ പാര്‍ക്കില്‍ ഇലകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

പാര്‍ക്കില്‍ വെച്ച്‌ അധ്യാപികയെ അജ്ഞാതന്‍ കൊലപ്പെടത്തിയതാണെന്നാണ് കുടുംബം പറയുന്നത്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ഭാഷ മെച്ചപ്പെടുത്താന്‍ സഹായിച്ചിരുന്ന മികച്ച അധ്യാപികയെ വീട്ടിലേക്ക് പോകുംവഴി വകവരുത്തുകയാണ് ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.

വീട്ടിലേക്ക് എത്താന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോഴാണ് നടവഴിയില്‍ വെച്ച്‌ അക്രമിച്ചത്. ജോലി ചെയ്യുന്ന സ്‌കൂളിലേക്കും, തിരികെ വീട്ടിലേക്കും പതിവായി നടന്ന് വരുന്ന വഴിയിലാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സൗത്ത് ഈസ്റ്റ് ലണ്ടന്‍ സ്വദേശിയായ യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

സബീനയെ വെള്ളിയാഴ്ച വൈകുന്നേരം 8.30ഓടെയാണ് അക്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്.

എന്നാല്‍ ഈ സമയത്ത് ഇവിടെ ജോഗിംഗ് ചെയ്യുന്നവരുടെയും, ഡോഗ് വാക്കേഴ്‌സിന്റെയും തിരക്കാണ്. നെസ്സയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത ദിവസം കൊലപാതകിയെന്ന് സംശയിച്ച്‌ അറസ്റ്റിലായ 40 വയസ്സുള്ള ഒരാളെ പിന്നീട് വിട്ടയച്ചിരുന്നു.

Next Post

'മുസ്​ലിംകൾ ഭൂരിപക്ഷമുള്ളിടത്തെല്ലാം ആക്രമണം, കമ്യൂണിസ്റ്റുകാർ രാജ്യ​ദ്രോഹികൾ'; വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി എം.പി

Sun Sep 26 , 2021
Share on Facebook Tweet it Pin it Email ന്യൂഡല്‍ഹി: മുസ്​ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസ്​താവനയുമായി ബി.ജെ.പി എം.പി രമേശ്​ ബിധൂരി. ജെ.എന്‍.യുവില്‍ ആര്‍.എസ്​.എസ്​ ‘മലബാര്‍ ഹിന്ദു വംശഹത്യ’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്​ വിദ്വേഷ പ്രസംഗം. ”മുസ്​ലിംകള്‍ ഭൂരിപക്ഷമുള്ളിടത്തെല്ലാം ആക്രമണങ്ങളുണ്ട്​. രക്തച്ചൊരിച്ചിലുണ്ട്​. എന്നാല്‍ മുസ്​ലിംകള്‍ ന്യൂനപക്ഷമുള്ളിടത്ത്​ അവര്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌​ സംസാരിക്കും. പാകിസ്​താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച്‌​ വാചാലനാകുന്നുണ്ട്​. എന്നാല്‍ പാകിസ്​താനിലെ ഹിന്ദുക്കള്‍ എവിടെപ്പോയി?. കേരളത്തിലും ജെ.എന്‍.യുവിലും ഭാരതത്തെ […]

You May Like

Breaking News

error: Content is protected !!