ഒമാന്‍: മലയാളി ഉംറ തീര്‍ഥാടകന്‍ ഒമാനില്‍ നിര്യാതനായി

മസ്കത്ത് : മലയാളി ഒമാനില്‍ വെച്ച്‌ മരിച്ചു. കൊല്ലം പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്ബ് സ്വദേശി ഷാജി മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് മരണം.

കുവൈത്തില്‍ നിന്നു വിമാനം പറന്നുയര്‍ന്ന് കുറച്ച്‌ കഴിഞ്ഞ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വിമാനം മസ്‌കത്തില്‍ ഇറക്കി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉംറക്ക് ശേഷം മക്കയില്‍നിന്ന് മദീനയിലെത്തിയ അദ്ദേഹം അവിടം സന്ദര്‍ശനം പൂര്‍ത്തിയാക്കി കുവൈത്തിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കുമുള്ള ജസീറ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു യാത്ര.

Next Post

എന്തുകൊണ്ടാണ് മൊബൈല്‍ നമ്ബറിന് 10 ഡിജിറ്റ്? കാരണമിത്..

Tue Nov 29 , 2022
Share on Facebook Tweet it Pin it Email നമ്മുടെയെല്ലാം മൊബൈല്‍ ഫോണ്‍ നമ്ബറിന് പത്ത് ഡിജിറ്റാണുള്ളത്. എന്തുകൊണ്ടാണിതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മൊബൈല്‍ നമ്ബര്‍ എന്തുകൊണ്ടാണ് 6 ഡിജിറ്റോ 9 ഡിജിറ്റോ ഒന്നുമാകാതിരുന്നത്? ഇതിന് കാരണം ഇന്ത്യയിലെ ജനസംഖ്യ തന്നെയാണ്. 7-8 വര്‍ഷം മുമ്ബ് മൊബൈല്‍ എടുത്തവര്‍ ഇപ്പോഴും അന്നത്തെ അതേ നമ്ബര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവരുടെ മൊബൈല്‍ നമ്ബര്‍ തുടങ്ങുന്നത് 9ല്‍ നിന്ന് ആയിരിക്കുമെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വര്‍ഷങ്ങള്‍ […]

You May Like

Breaking News

error: Content is protected !!