യു.കെ: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം – യുകെ യില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്‌ സംഘടുപ്പിച്ച ആഘോഷങ്ങള്‍ ആവേശോജ്ജ്വലമായി

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തില്‍ യുകെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി.

സാധാരണമായി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടുന്ന വിജയങ്ങള്‍ യുകെയില്‍ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടന്‍ സന്ദര്‍ശനം യുകെയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തിയിരുന്നു.

ദയനീയവും ഭീകരുമായ ജീര്‍ണ്ണതയില്‍ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടി രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആര്‍ജ്ജിച്ചിരുന്നു. കൂടാതെ രാഹുല്‍ ഗാന്ധിയെന്ന ദേശീയ നേതാവിനെ കേന്ദ്ര ഭരണകൂടം തുറങ്കലില്‍ അടച്ചൊതുക്കുവാന്‍ നടത്തുന്ന കള്ളക്കേസ് ശ്രമങ്ങളും പാര്‍ലമെന്ററിയന്‍ എന്ന തലത്തില്‍ നിന്നുള്ള പുറത്താക്കലും യുകെ യിലെ ഭാരതീയരുടെയും വിഷയമായി എന്നതും കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ വിജയം ആഘോഷിക്കുന്നതിനുള്ള കാരണമായി.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ലണ്ടനിലെ ഹെയ്‌സില്‍ പൂത്തിരികള്‍ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികള്‍ എഐസിസി മീഡിയ ചെയര്‍പേഴ്സണ്‍ സുപ്രിയ ശ്രീനാതെ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

കര്‍ണ്ണാടകയുടെ മണ്ണില്‍ നിന്നും അഴിമതിയിലും വര്‍ഗ്ഗീയതയിലും മുങ്ങിയ ഭരണകൂടത്തെ തൂത്തെറിയുന്നതില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പങ്ക് നിര്‍ണ്ണായകമായെന്നു സുപ്രിയ ശ്രീനാതെ പറഞ്ഞു.

ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോടോ യാത്ര, എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യം, കര്‍ണ്ണാടക കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാര്‍ – സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാര്‍ന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോണ്‍ഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായതായി ഐഒസി നാഷണല്‍ പ്രസിഡന്റ് കമല്‍ ദളിവാല്‍ പറഞ്ഞു. ആഘോഷ പരിപാടികളെ തുടര്‍ന്നു നടത്തിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കമല്‍ ദളിവാല്‍.

ഐഒസി നാഷണല്‍ സെക്രട്ടറി ഘെമ്ബ വേണുഗോപാല്‍, ഐഒസി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, ഐഒസി കേരള ചാപ്റ്റര്‍ വക്താവ് അജിത് മുതയില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ പ്രസിഡന്റുമാരായ വരുണ്‍ ഗൗഡ, അവിനാശ് ദേശ്പാണ്ഡെ, സുധാകര്‍ ഗൗഡ്, സന്തോഷ് റെഡ്ഢി, എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും തോമസ് ഫിലിപ്പ് , ജോര്‍ജ്ജ് ജേക്കബ്, റോമി കുര്യാക്കോസ്, ഖലീല്‍, ബോബിന്‍ ഫിലിപ്പ്, അശ്വതി നായര്‍, അരുണ്‍, ജോണ്‍, വിഷ്ണു, അപ്പച്ചന്‍ കണ്ണഞ്ചിറ എന്നിവര്‍ പങ്കെടുത്തു പ്രസംഗിച്ചു.

ദയനീയവും ഭീകരുമായ ജീര്‍ണ്ണതയില്‍ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടി രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആര്‍ജ്ജിച്ചിരുന്നു. കൂടാതെ രാഹുല്‍ ഗാന്ധിയെന്ന ദേശീയ നേതാവിനെ ഭരണ കൂടം തുറുങ്കില്‍ അടച്ചൊതുക്കുവാന്‍ നടത്തുന്ന കള്ളക്കേസ് ശ്രമങ്ങളും പാര്‍ലമെന്ററിയന്‍ എന്ന തലത്തില്‍ നിന്നുള്ള പുറത്താക്കലും യുകെ യിലെ ഭാരതീയരുടെയും വിഷയമായി എന്നതും കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ വിജയം ആഘോഷിക്കുന്നതിനുള്ള കാരണമായി.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ലണ്ടനിലെ ഹെയ്‌സില്‍ പൂത്തിരികള്‍ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികള്‍ എഐസിസി മീഡിയ ചെയര്‍പേഴ്സണ്‍ സുപ്രിയ ശ്രീനാത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

കര്‍ണ്ണാടകയുടെ മണ്ണില്‍ നിന്നും അഴിമതിയിലും വര്‍ഗ്ഗീയതയിലും മുങ്ങിയ ബിജെപി ഭരണകൂടത്തെ തൂത്തെറിയുന്നതില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പങ്ക് നിര്‍ണ്ണായകമായെന്നു സുപ്രിയ ശ്രീനാത് പറഞ്ഞു.

ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുല്‍ ഗാന്ധി നടത്തിയ ജനസമ്ബര്‍ക്ക യാത്ര, എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യം, കര്‍ണ്ണാടക കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാര്‍ – സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാര്‍ന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോണ്‍ഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായതായി ആഘോഷപരിപാടിക്ക് ആദ്യക്ഷത വഹിച്ച ഐഒസി നാഷണല്‍ പ്രസിഡന്റ് കമല്‍ ദളിവാല്‍ പറഞ്ഞു.

ഐഒസി നാഷണല്‍ സെക്രട്ടറി ഘമ്ബ വേണുഗോപാല്‍, ഐഒസി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, ഐഒസി കേരള ചാപ്റ്റര്‍ വക്താവ് അജിത് മുതയില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും റോമി കുര്യാക്കോസ്, തോമസ് ഫിലിപ്പ്, ജോര്‍ജ്ജ് ജേക്കബ്, റോമി, ഖലീല്‍ മുഹമ്മദ്‌ , ബോബിന്‍ ഫിലിപ്പ്, അശ്വതി നായര്‍, അപ്പച്ചന്‍ കണ്ണഞ്ചിറ, രാജ് പാണ്ടെ, യഷ് സോളങ്കി എന്നിവര്‍ പങ്കെടുത്തു പ്രസംഗിച്ചു.

Next Post

ഒമാന്‍: അറബ് ഉച്ചകോടി - ഒമാന്‍ പ്രതിനിധിസംഘത്തെ ഉപപ്രധാനമന്ത്രി നയിക്കും

Wed May 17 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുന്ന 32ാമത് അറബ് ഉച്ചകോടിയില്‍ ഒമാന്‍ പ്രതിനിധിസംഘത്തെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ പ്രതിനിധി അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിന്‍ താരിഖ് അല്‍ സഈദ് നയിക്കും. വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, നീതിന്യായ നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ സഈദി, സാമ്ബത്തിക […]

You May Like

Breaking News

error: Content is protected !!