
മസ്കത്ത്: തൊഴില്‍നിയമ ലംഘനവുമായി ബന്ധപ്പെട്ടു മസ്കത്ത് ഗവർണറേറ്റില്‍നിന്ന് 22 തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
ജോയിൻറ് ഇൻസ്പെക്ഷൻ ടീം, ഇൻസ്പെക്ഷൻ യൂനിറ്റ്, മസ്‌കത്ത് മുനിസിപ്പാലിറ്റി, റോയല്‍ ഒമാൻ പൊലീസ് എന്നിവയുടെ സഹകരണത്തോടെ തൊഴില്‍ മന്ത്രാലയം സീബ് വിലായത്തില്‍ നടത്തിയ കർശന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
ഒമാനി ഇതര തൊഴിലാളികളുടെ റോഡോരങ്ങളിലെ വില്‍പന തടയുന്നതിനും തൊഴില്‍ നിയമങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിരുന്നു പരിശോധന.