യുകെയിലെ അബര്‍ഡീനില്‍ മലയാളി യുവതി അന്തരിച്ചു. ആന്‍ ബ്രൈറ്റ് ജോസാണ് (39) വിടപറഞ്ഞത്. എറണാകുളം ചെറുവയ്പ്പ് സ്വദേശിനിയാണ് ആന്‍. കെയര്‍ ഹോം മാനേജര്‍ ജിബ്‌സണ്‍ ആല്‍ബര്‍ട്ടാണ് ആനിന്റെ ഭര്‍ത്താവ്. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു ആന്‍. മൃതദേഹം ജന്മ ദേശത്ത് എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.
പാലിയേറ്റീവ് ചികിത്സയിലൂടെ പെയിന്‍ മാനേജ്‌മെന്റ് സ്വായത്തമാക്കിയ ആനിന് ആന്തരിക അവയവങ്ങള്‍ വരെ പിണങ്ങിയതോടെ കഴിഞ്ഞ ഏതാനും ദിവസം മാത്രമാണ് വീട്ടില്‍ നിന്നും അകന്നു പാലിയേറ്റീവ് കെയറില്‍ കഴിയേണ്ടി വന്നത്.