യു.കെ: യുകെയില്‍ ഡ്രൈവിങ്ങിനിടെ സ്മാര്‍ട്ട് വാച്ച് നോക്കിയാല്‍ പോലും പിഴ, 200 പൗണ്ട് പിഴയും ആറു പെനാല്‍റ്റിയും ചുമത്തും

ലണ്ടന്‍: യുകെയില്‍ ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയ കുറ്റത്തിന് പിഴ നല്‍കുന്നവരേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വണ്ടിയോടിക്കുന്നതിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് തുല്യമായ പിഴകളാണ് ചുമത്തുന്നതെന്ന് മിക്കവര്‍ക്കും അറിയാത്തതാണ് പ്രശ്നമാകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 13 ശതമാനത്തോളം ഡ്രൈവര്‍മാര്‍ ഈ കുറ്റം ചെയ്യുന്നവരാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ വണ്ടിയോടിക്കുമ്പോള്‍ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കുന്നവര്‍ ഇക്കാര്യമോര്‍ത്താല്‍ പിഴയില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് വെഹിക്കിള്‍ ബ്രോക്കര്‍ കമ്പനിയായ സ്‌ക്രാപ്പ് കാര്‍ കംപാനിസന്‍സ് മുന്നറിയിപ്പേകിയിരിക്കുന്നത്.ഇത്തരം നിയമലംഘനങ്ങളില്‍ പെടാതിരിക്കാനായി നാം വണ്ടിയോടിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് സ്മാര്‍ട്ട് വാച്ചിലേക്കുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുന്നതായിരിക്കും ഉചിതമെന്നാണ് ഈ കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജരായ ഡേവിഡ് കോട്ട്വന്‍ ഏവരെയും ഓര്‍മിപ്പിക്കുന്നത്.

സ്മാര്‍ട്ട് വാച്ചാണ് കൈയിലുള്ളതെങ്കില്‍ വണ്ടിയോടിക്കുമ്പോഴായാല്‍ പോലും അതിലേക്ക് നോക്കാന്‍ മിക്കവരും പ്രലോഭിതരാകുമെന്നും ഇത് പിഴയടക്കേണ്ടുന്ന കുറ്റമായിത്തീരുമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സ്മാര്‍ച്ച് വാച്ചിലേക്ക് നോക്കിയാല്‍ പിഴയടക്കേണ്ടുന്നതിന് പുറമെ റോഡില്‍ നിന്ന് ശ്രദ്ധ മാറി അത് അപകടങ്ങള്‍ക്കും വഴിയൊരുക്കുമെന്നതിനാല്‍ വണ്ടിയോടിക്കുമ്പോള്‍ ഇത്തരം വാച്ചുകള്‍ അഴിച്ച് വയ്ക്കുന്നതായിരിക്കും ഉചിതമെന്ന് നിര്‍ദേശിക്കുന്നവരുമുണ്ട്. ഹൈവേ കോഡ് പ്രകാരം ഒരു സോംഗ് സ്‌കിപ്പ് ചെയ്യുന്നതിനും ഒരു കോള്‍ കട്ട് ചെയ്യാനും സ്മാര്‍്ട് വാച്ചില്‍ തൊടുന്നത് ഫൈന്‍ ചുമത്താന്‍ പര്യാപ്തമായ കുറ്റമാണ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മേല്‍ ചുമത്തുന്ന തരത്തിലുള്ള പിഴ തന്നെയാണ് ഇത്തരം അവസരങ്ങളില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മേലും ചുമത്തുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. വളയം പിടിക്കുന്നതിനിടെ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മേല്‍ പോലീസിന് 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റുകളുമാണ് ചുമത്താന്‍ സാധിക്കുന്നത്.

Next Post

ഒമാന്‍: പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചു - വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

Fri Sep 22 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ഒമാനിലാണ് സംഭവം. സലാല വിലായത്തില്‍ റോയല്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് അപകടം സംഭവിച്ചത്. റോയല്‍ ഒമാൻ പോലീസ് പിടികൂടാൻ ശ്രമിച്ചത് ക്രിമിനല്‍ കേസില്‍ സംശയിക്കുന്ന ഒമാൻ സ്വദേശികളെയാണ്. വാഹനം ട്രാഫിക്കിന്റെ എതിര്‍ ദിശയില്‍ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ, മറ്റൊരു […]

You May Like

Breaking News

error: Content is protected !!