ഒമാൻ : ഇ-സിഗരറ്റുകള്‍, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ചു.

ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച്‌ കൊണ്ട് ഒമാൻ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ തീരുമാന പ്രകാരം ഒമാനില്‍ ഇ-സിഗരറ്റുകള്‍, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങള്‍ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് മറികടക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ തീരുമാനം മറികടക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ (നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴ) ചുമത്തുന്നതാണ്. ഈ നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ഉപകരണങ്ങള്‍ (ഇലക്‌ട്രോണിക് സിഗരറ്റുകള്‍, ഇ-ഹുക്കകള്‍, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ) നശിപ്പിച്ച്‌ കളയുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Post

ഒമാന്‍: ഒമാനിലെ ചെറുകിട,സ്ഥാപനങ്ങളും, സൂക്ഷ്മ സ്ഥാപനങ്ങളും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം

Tue Jan 16 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാനിലെ ചെറുകിട, സ്ഥാപനങ്ങളും സൂക്ഷ്മ സ്ഥാപനങ്ങലും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം. അടുത്ത 55 ദിവസത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. ഒമാനിലെ സ്വകാര്യമേഖലയില്‍ ഡബ്ല്യു.പി.എസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകള്‍ തൊഴില്‍ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്ബളം കൈമാറിയിട്ടില്ലെങ്കില്‍ 50 റിയാല്‍ പിഴ ചുമത്തും. ആദ്യം […]

You May Like

Breaking News

error: Content is protected !!