ഒമാന്‍: ഒമാനില്‍ എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി അമ്ബത് ശതമാനം വര്‍ധിച്ചു

ഒമാനില്‍നിന്നുള്ള എണ്ണയിതര ഉല്‍പന്നങ്ങളുടെ കയറ്റുമതി മുന്‍വര്‍ഷത്തെക്കാള്‍ 50 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ അമേരിക്ക, ഇന്ത്യ, ഗള്‍ഫ് മേഖല എന്നിവിടങ്ങളിലേക്കാണ് ഒമാന്‍ പ്രധാനമായും കയറ്റുമതി നടത്തിയത്. 2022 ആദ്യ ഒമ്ബത് മാസങ്ങളില്‍ 5.619 ശതകോടി റിയാലിന്‍റെ എണ്ണയിതര ഉല്‍പന്നങ്ങളാണ് കയറ്റിയയച്ചത്.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.743 ശതകോടി റിയാലായിരുന്നു കയറ്റുമതി തുക. കോവിഡാനന്തരം ലോകം മുഴുവന്‍ അടിസ്ഥാന ഉല്‍പന്നങ്ങളുടെ ആവശ്യം കുതിച്ചുയര്‍ന്നതാണ് ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കാന്‍ കാരണമായത്. കയറ്റുമതി വര്‍ധിച്ചതും എണ്ണവില ഉയര്‍ന്നതും ഒമാന്‍ സാമ്ബത്തികമേഖലക്ക് ശക്തിപകരാന്‍ കാരണമായിട്ടുണ്ട്. ഇത് ആഭ്യന്തര ഉല്‍പാദനം 4.5 ശതമാനം വര്‍ധിക്കാനും കാരണമായി.

Next Post

കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് 530 പേരെ തിരിച്ചയച്ചു

Mon Jan 30 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചും പേരുകളില്‍ മാറ്റം വരുത്തിയും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 530 പേരെ കുവൈത്തില്‍ നിന്നും തിരിച്ചയച്ചു. രേഖകള്‍ കൃത്യതയില്ലാത്തതും വ്യാജവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2022 ലാണ് ഇത്രയും പേരെ വിമാനത്താവളത്തില്‍നിന്നുതന്നെ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. ഇവരില്‍ 120 പേര്‍ വനിതകളായിരുന്നു. ഇതില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കുവൈത്ത് പ്രവേശിക്കാന്‍ […]

You May Like

Breaking News

error: Content is protected !!