കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്‌സ് മീറ്റ്

കുവൈത്ത്സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്‌സ് മീറ്റ് ഫഹാഹീല്‍ യൂനിറ്റി സെന്‍ററില്‍ നടന്നു. കെ.ഐ.ജി പ്രസിഡന്‍റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ പി.ടി.
ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സിജില്‍ ഖാൻ അധ്യക്ഷ പ്രസംഗം നടത്തി. ലീഡർഷിപ് ക്വാളിറ്റി എന്ന വിഷയത്തില്‍ ഡോ. അലിഫ് ഷുക്കൂർ സംസാരിച്ചു.

യൂനിറ്റ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവർക്കായി അഷ്ഫാഖ് അഹമ്മദ്, ജവാദ് അമീർ എന്നിവരും യൂനിറ്റ് ട്രഷറർമാർക്കായി പി.ഹസീബും ട്രെയിനിങ് നല്‍കി. മുഹമ്മദ്‌ യാസിർ ഖിറാഅത്ത് നടത്തി. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി. ഹസീബ് സ്വാഗതവും സെക്രട്ടറി ജവാദ് അമീർ സമാപനവും നിർവഹിച്ചു.

Next Post

യു.കെ: കുതിച്ചുയരുന്ന ഫീസും പുതിയ നിബന്ധനകളും വിദ്യാര്‍ഥി വിസകള്‍ക്ക് തിരിച്ചടിയാകുന്നു

Sun Jan 28 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: എംബിഎ പഠിക്കാനായി യുകെയില്‍ പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു പതിവ് രീതിയാണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ യുകെ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ ഡിഗ്രി പ്രോഗ്രാം […]

You May Like

Breaking News

error: Content is protected !!