ഒമാന്‍: പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ച്‌ ഒമാന്‍ എയര്‍

മസ്കത്ത്: ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച്‌ ഒമാന്റെ ദേശീയ വിമാനക്കമ്ബനിയായ ഒമാന്‍ എയര്‍ പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ചു.ഇക്കണോമി ക്ലാസിന് 149 ഒമാന്‍ റിയാല്‍ മുതലും ബിസിനസ് ക്ലാസിന് 309 റിയാല്‍ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്.എല്ലാ നികുതികളും എയര്‍പോര്‍ട്ട് ചാര്‍ജുകളും ഹാന്‍ഡ് ബാഗേജ് അലവന്‍സും ഇതില്‍ ഉള്‍പ്പെടും.നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയില്‍ 48 മാച്ച്‌ ഡേ ഷട്ടില്‍ സര്‍വിസ് നടത്തുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

49 റിയാലാണ് ഇതിന്റെ നിരക്ക്.ഷട്ടില്‍ ഫ്ലൈറ്റുകളിലെ യാത്രക്കാര്‍ക്ക് ഒമാന്‍ എയറിന്റെ മികച്ച സൗകര്യങ്ങളും സേവനങ്ങളുമെല്ലാം ആസ്വദിക്കാം. മാച്ച്‌ ഡേ ഷട്ടില്‍ ഫ്ലൈറ്റുകള്‍ ഒമാന്‍ എയര്‍ വെബ്‌സൈറ്റില്‍ (omanair.com) ബുക്ക് ചെയ്യാം.

Next Post

കുവൈത്ത്: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍

Mon Nov 21 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പിനെ ഉദ്ധരിച്ച്‌ കുവൈത്തി മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസകളായിരിക്കും അനുവദിക്കുക. പിന്നീട് ഭാര്യാ – ഭര്‍ത്താക്കന്മാരെയും അതിന് ശേഷം മാതാപിതാക്കളെയും കുവൈത്തിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിപ്പിക്കാനുള്ള വിസകള്‍ അനുവദിക്കും. കുവൈത്ത് […]

You May Like

Breaking News

error: Content is protected !!