ഒമാന്‍: ഒമാന്‍-ഇത്തിഹാദ് റെയില്‍വേ കരാര്‍നടപടികള്‍ക്ക് തുടക്കമായി

ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖലയുടെ നിര്‍മാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയില്‍ കമ്ബനി ഡിപ്പോ, പാസഞ്ചര്‍ സ്റ്റേഷനുകള്‍, ചരക്ക് സംവിധാനങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് ടെൻഡറിന് അപേക്ഷ ക്ഷണിച്ചു.

ടെൻഡറിന് താല്‍പര്യമുള്ള കരാറുകാര്‍ ആവശ്യമായ വിഭവങ്ങളും വൈദഗ്ധ്യവും ഉള്ളതായി തെളിയിക്കണം. സമാന വലുപ്പത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കി സമീപകാല അനുഭവം ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

റെയില്‍ ചരക്ക് സൗകര്യങ്ങള്‍, റെയില്‍ പാസഞ്ചര്‍ സ്റ്റേഷനുകള്‍, റെയില്‍ മെയിന്റനൻസ് ഡിപ്പോകള്‍ മുതലായവയുടെ നിര്‍മാണത്തില്‍ പ്രവര്‍ത്തിച്ച കരാറുകാര്‍ക്ക് അപേക്ഷിക്കാം.ഒമാനിലെ സുഹാര്‍ തുറമുഖവുമായി അബൂദബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ധാരണയായത്. ഇരു രാജ്യങ്ങള്‍ക്കും സാമ്ബത്തികമായും ഗതാഗത മേഖലയിലും വളരെയധികം ഗുണപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഒമാൻ ആൻഡ് ഇത്തിഹാദ് റെയില്‍ കമ്ബനി രൂപപ്പെടുത്തിയത്. അബൂദബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിൻ സര്‍വിസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും.

Next Post

കുവൈത്ത്: കെ.ഐ.സി 'ഇയാദ' ഒന്നാം ഘട്ട മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു

Mon Aug 21 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഇയാദ’ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു. കെ.ഐ.സി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മെട്രോ മെഡിക്കല്‍ കെയറുമായി സഹകരിച്ച്‌ നടത്തുന്ന മെഡിക്കല്‍ ക്യാമ്ബിന്റ ആദ്യ ഘട്ടം ഫര്‍വാനിയ മെട്രോ ഹോസ്പിറ്റലില്‍ വെച്ച്‌ സംഘടിപ്പിച്ചു. 150 ല്‍ അധികം ആളുകള്‍ ക്യാമ്ബിന്റെ സേവനം ഉപയോഗപ്പെടുത്തി. ക്യാമ്ബിനോടാനുബന്ധിച്ചു നടത്തിയ പൊതു […]

You May Like

Breaking News

error: Content is protected !!