യു.കെ: പൊതുമേഖല ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച്‌ ബ്രിട്ടന്‍

ലണ്ടൻ: പണിമുടക്ക് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു.

ശമ്ബളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി പ്രധാനമന്ത്രി ഋഷി സൂനക്കാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പൊലീസുകാര്‍ക്ക് ഏഴ് ശതമാനവും അധ്യാപകര്‍ക്ക് 6.5 ശതമാനവും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ആറു ശതമാനവും വേതനം വര്‍ധിക്കും.

തീരുമാനം അന്തിമമാണെന്നും ശമ്ബളം സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 35 ശതമാനം വേതനവര്‍ധന ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ അഞ്ചു ദിവസം രംഗത്തിറങ്ങിയത് രാജ്യത്തെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു.

Next Post

ഒമാന്‍: വീടുകളില്‍ അതിക്രമിച്ച്‌ കയറും, ഉടമകളെ ഭീഷണിപ്പെടുത്തി കവര്‍ച്ച രണ്ടുപേര്‍ അറസ്റ്റില്‍

Thu Jul 13 , 2023
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനില്‍ പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വീടുകളില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന രണ്ടുപേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതികളെ പിടികൂടിയത്. വീടുകളില്‍ അതിക്രമിച്ച്‌ കയറുന്ന ഇവര്‍ വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!