കുവൈത്ത്: ആര്‍ എസ് സി മുപ്പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം

കുവൈത്ത് സിറ്റി: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഉപഘടകമായ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടനയുടെ 30ാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആറു മാസം നീണ്ടു നില്‍ക്കുന്ന പ്രത്യേക പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കും.

ആര്‍ എസ് സി 30ാം വാര്‍ഷിക സമ്മേളന കുവൈത്ത് പ്രഖ്യാപനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ത്രൈവ് ഇന്‍ എന്ന ശീര്‍ഷകത്തില്‍ മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തില്‍ നടന്ന കുവൈത്ത് നാഷണല്‍ തല പ്രഖ്യാപന സംഗമം ഐ സി എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ മുഖപത്രമായ പ്രവാസി രിസാലയുടെ നാള്‍വഴികളും സമൂഹത്തില്‍ നിര്‍വഹിക്കുന്ന ദൗത്യവും ഉള്‍ക്കൊള്ളിച്ച ‘രിസാല ഓര്‍ബിറ്റ് ‘ സെഷന് രിസാല ബുക്‌സ് ഡയരക്ടറേറ്റ് അംഗം അബൂബക്കര്‍ സിദ്ധീഖ് കൂട്ടായി നേതൃത്വം നല്‍കി. നവലോകത്ത് നന്മ വാഹകസംഘത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ഐ സി എഫ് കുവൈത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര സന്ദേശ പ്രഭാഷണം നടത്തി. ശിഹാബ് വാരം കാമ്ബയിന്‍ പദ്ധതി ഹൈലൈറ്റ്‌സ് അവതരിപ്പിച്ചു.

സയ്യിദ് സൈതലവി തങ്ങള്‍, അഹ്മദ് കെ മാണിയൂര്‍, അഡ്വക്കറ്റ് തന്‍വീര്‍, അബു മുഹമ്മദ്, സക്കരിയ്യ ആനക്കല്‍, ഹാരിസ് പുറത്തീല്‍ അഭിവാദ്യമര്‍പ്പിച്ചു. ആര്‍ എസ് സി കുവൈത്ത് ജനറല്‍ സെക്രട്ടറി അന്‍വര്‍ കാസര്‍കോട് ആമുഖവും അബുതാഹിര്‍ നന്ദിയും പറഞ്ഞു.

Next Post

യു.കെ: യുകെയില്‍ കാന്‍സര്‍ ബാധിച്ച് മലയാളി മരിച്ചു

Sat Jun 3 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി അനസ് ഖാന്‍ ഇബ്രാഹിം ആണ് അന്തരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മരണം. ലണ്ടനിലെ കേരളീയ സമൂഹത്തിനിടയില്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ ഏറെ സുപരിചിതനായിരുന്നു അനസ്. അനസ് കാന്‍സര്‍ ബാധിതനായിരുന്നുവെങ്കിലും അസുഖ വിവരത്തെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ലണ്ടനിലെ യൂസ്റ്റണ്‍ പാലിയേറ്റീവ് കെയര്‍ ഹോമില്‍ […]

You May Like

Breaking News

error: Content is protected !!