യു.കെ: യുകെയില്‍ കാന്‍സര്‍ ബാധിച്ച് മലയാളി മരിച്ചു

ലണ്ടന്‍: യുകെയില്‍ കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം പള്ളിക്കല്‍ സ്വദേശി അനസ് ഖാന്‍ ഇബ്രാഹിം ആണ് അന്തരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മരണം. ലണ്ടനിലെ കേരളീയ സമൂഹത്തിനിടയില്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ ഏറെ സുപരിചിതനായിരുന്നു അനസ്. അനസ് കാന്‍സര്‍ ബാധിതനായിരുന്നുവെങ്കിലും അസുഖ വിവരത്തെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ലണ്ടനിലെ യൂസ്റ്റണ്‍ പാലിയേറ്റീവ് കെയര്‍ ഹോമില്‍ വെച്ചായിരുന്നു മരണം. ലണ്ടനിലെ ഈസ്റ്റ് ഹാമിലാണ് താമസിച്ചിരുന്നത്. യുകെ മലയാളി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായ ഗ്ലോബല്‍ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് അനസ് കളിച്ചിരുന്നത്. സംസ്‌കാരം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പിന്നീട്.

Next Post

ഒമാന്‍: എം.ടി.സി.എല്‍ ടി20 ബോംബെ ബ്ലൂസ് ജേതാക്കള്‍

Sun Jun 4 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒമാനിലെ പ്രമുഖ ടെന്നിസ്ബാള്‍ ക്രിക്കറ്റ് ഓര്‍ഗനൈസേഷനായ എം.ടി.സി എലിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത് ടി20 ലീഗ് ടൂര്‍ണമെന്‍റില്‍ ബോംബേ ബ്ലൂസ് ജേതാക്കളായി. അമിറാത്ത് ഒമാന്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കലാശക്കളിയില്‍ എം.ഐ. എസ് ഫൈറ്റേഴ്‌സിനെ ആറ് വിക്കറ്റിനാണ് തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എം.ഐ.എസ് ഫൈറ്റേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റിന് […]

You May Like

Breaking News

error: Content is protected !!