കുവൈത്ത്: കാലാവസ്ഥയിൽ കാര്യമായ മാറ്റം – തണുപ്പ് കുറയുന്നു

വൈത്തില്‍ തണുപ്പ് കുറയുന്നു. മരംകോച്ചുന്ന അതിശക്തമായ തണുപ്പ് അനുഭവപ്പെടേണ്ട സമയത്താണ് രാജ്യത്ത് ഇളം തണുപ്പ് അനുഭവപ്പെടുന്നത്.

ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.

അതിനിടെ രാജ്യത്ത് കല്‍ക്കരി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണ ജനുവരി മാസത്തില്‍ അതി ശൈത്യം ഉണ്ടാകുമെങ്കിലും ഈ വര്‍ഷം കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.

ആഴ്ചയില്‍ ഏഴ് ബാഗ് കരികള്‍ വരെ ഉപയോഗിച്ചിരുന്നവര്‍ ഇപ്പോള്‍ ഒരു ബാഗ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കച്ചവടം കുറഞ്ഞതിനാല്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. തണുപ്പ് കുറഞ്ഞത് ക്യാമ്ബിംഗ് സീസണനേയും നന്നായി ബാധിച്ചിട്ടുണ്ട്.

Next Post

കുവൈത്ത്: ഇനി മൊബൈൽ ആപ്പിലൂടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

Mon Jan 8 , 2024
Share on Facebook Tweet it Pin it Email ഡ്രൈവിംഗ് അറിഞ്ഞാല്‍ മാത്രം പോര വാഹന സംബന്ധമായ നടപടിക്രമങ്ങള്‍ കൂടി കൃത്യമായി നടന്നാലെ നിയമാനുസൃതമായി വാഹനം ഓടിക്കാൻ കഴിയൂ.പ്രത്യേകിച്ചും വിദേശരാജ്യങ്ങളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തില്‍. ഇപ്പോഴിതാ കുവൈത്തിലുള്ളവര്‍ക്ക് വാഹന സംബന്ധമായ സേവനങ്ങള്‍ കുടുതല്‍ എളുപ്പമാകുകയാണ്. പൗരന്മാര്‍ക്കും വിദേശി താമസക്കാര്‍ക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ മൊബൈല്‍ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. […]

You May Like

Breaking News

error: Content is protected !!