കുവൈത്ത്: ഫിറ കുവൈറ്റ് സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകന്‍ സലീം രാജിന് യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെജിസ്ട്രേഡ് അസ്സോസിയേഷൻസ് (ഫിറ) കുവൈറ്റ്, അബ്ബാസിയ പോപ്പിൻസ് ഹാളില്‍ വച്ച്‌ ഫിറ ആക്ടിങ് കണ്‍വീനറും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ സലീം രാജിന് യാത്രയയപ്പ് നല്‍കി.

യോഗത്തില്‍ ബിജു സ്റ്റീഫൻ (ടെക്സാസ് കുവൈറ്റ് )സ്വാഗതം ആശംസിച്ചു . ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയേഷൻ) അധ്യക്ഷത വഹിച്ചു.ഫിറയുടെ രൂപീകരണ സമയം മുതല്‍ നാളിതു വരെയായി സാമൂഹിക സാംസ്കാരിക രംഗത്ത് സലീം രാജ് നല്‍കിയ സേവനങ്ങള്‍ വിശദീകരിച്ചു.

ബേബി ഔസേഫ്( കേരള അസോസിയേഷൻ ) ജീവ്സ് എരിഞ്ചേരി (ഓവര്‍സീസ് എൻ സി പി) ഓമനക്കുട്ടൻ (ഫോക്ക് കുവൈറ്റ് ) ഷഹീദ് ലബ്ബ (ഫോക്കസ് കുവൈറ്റ്)സിജോ കുര്യൻ (കോട്പാക് – കോട്ടയം ജില്ല അസോസിയേഷൻ) അലക്സ് മാത്യു (കൊല്ലം ജില്ലാ പ്രവാസി സമാജം) മാമ്മൻ അബ്രഹാം (ടാസ്ക് കുവൈറ്റ്) തമ്ബി ലൂക്കോസ്, ബാബു വിളയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സലീം രാജിന് ഫിറയുടെ സ്നേഹോപഹാരം നല്‍കി. സലിംരാജ് മറുപടി പ്രസംഗം നടത്തി. യാത്രയയപ്പ് ചടങ്ങില്‍ ഫിറ സെക്രട്ടറിയും പത്തനംതിട്ട ജില്ല അസോസിയേഷൻ പ്രതിനിധിയുമായ ചാള്‍സ് പി ജോര്‍ജ് നന്ദി പറഞ്ഞു.

Next Post

യു.കെ: യുകെയില്‍ ഗതാഗതക്കുരുക്കിനിടെ മലയാളി വിദ്യാര്‍ഥികളുടെ നൃത്തം വൈറലായി, ഒപ്പം വിമര്‍ശനവും

Thu Aug 3 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍ ഡാന്‍ഡ് ചെയ്യുന്ന വിഡിയോ വൈറലായതിന് പിന്നാലെ വിവാദവും. നോര്‍വിച്ചിന് സമീപം ‘എ റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി നൃഗത്തം ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വൈറലായ വിഡിയോയ്ക്ക് ഇപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. വിഡിയോയ്ക്കെതിരെ മലയാളികളാണ് ഏറ്റവും കൂടുതല്‍ […]

You May Like

Breaking News

error: Content is protected !!