ഒമാന്‍: മനുഷ്യനെന്ന നിലയില്‍ ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കണം -പി.സുരേന്ദ്രൻ

സലാല: അതിജീവനത്തിനായി പോരാടുന്ന ഫലസ്തീനികള്‍ക്കൊപ്പം ചേര്‍ന്നുനിന്നേ മതിയാകൂവെന്ന് പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു.

അവരുടെ കണ്ണീരിനൊപ്പം നില്‍ക്കാൻ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യനെന്ന നിലയില്‍ നമ്മുടെ അന്തസ്സ് നഷ്ടപ്പെട്ടുപോകും. അതിന് കൂടുതല്‍ പിന്തുണ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ സലാലയില്‍ സംഘടിപ്പിച്ച സാഹിത്യോത്സവില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഫലസ്തീനിലെ കുട്ടികള്‍ അത്ഭുതമാണ്. ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ല. താൻ ഒരു കറകളഞ്ഞ അഹിംസ വാദിയാണ്. ഹിംസയോടെന്നും കലഹിച്ചു പോന്നിട്ടുണ്ട്. ഇത് ഒരു കെട്ട കാലമാണെന്നും എന്നാല്‍ വെളിച്ചത്തിന്റെ ഒരു കാലം കടന്നുവരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം മനുഷ്യനെ കൂടുതല്‍ നന്മകളിലേക്ക് നയിക്കുമെന്നും അതിനാല്‍ എസ്.എസ്.എഫ് തനിക്ക് നല്‍കിയ അവാര്‍ഡിനെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങളെ കുറിച്ച്‌ പഠിക്കണം. അത് മനുഷ്യനെ വിശാലഹൃദയനാക്കുമെന്നും ദോഫാറിനെക്കുറിച്ചുള്ള പുസ്തകരചന പൂര്‍ത്തിയാക്കാൻ ഈ യാത്ര ഉപകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങില്‍ ആര്‍.എസ്.സിയുടെ ഉപഹാരം അദ്ദേഹത്തിന് കൈമാറി. ഷഹനോത്തിലെ ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.

Next Post

ഒമാന്‍: ആപ് അധിഷ്ഠിത ടാക്സി സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക്

Mon Oct 30 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: വാണിജ്യകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, സുല്‍ത്താൻ ഖാബൂസ് തുറമുഖം എന്നിവിടങ്ങളില്‍ ടാക്സിസേവനങ്ങള്‍ നല്‍കാൻ ആപ് അധിഷ്ഠിത കമ്ബനികള്‍ക്ക് ഗതാഗത, വാര്‍ത്താവിനിമയ, വിവര-സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) ലൈസൻസ് അനുവദിച്ചു. മര്‍ഹബയും ഒമാൻ ടാക്‌സിയും ഹോട്ടലുകളില്‍നിന്നും ഹല, ഒമാൻ ടാക്സി, ഒടാക്‌സി, ഹല, തസ്ലീം എന്നിവ മാളുകളില്‍നിന്നും മര്‍ഹബ സുല്‍ത്താൻ ഖാബൂസ് തുറമുഖത്തുനിന്നും സര്‍വിസ് നടത്തുന്നതിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള […]

You May Like

Breaking News

error: Content is protected !!