കുവൈത്ത്: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംയുക്ത ഫ്രണ്ട് സര്‍ക്കിള്‍ മീറ്റ്

കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംയുക്ത ഫ്രണ്ട് സര്‍ക്കിള്‍ മീറ്റ് സംഘടിപ്പിച്ചു. ‘ഒരുമ’ ഹാളില്‍ ചേര്‍ന്ന മീറ്റില്‍ ഏരിയ പ്രസിഡന്‍റ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. ‘ഹിജ്റയുടെ പാഠങ്ങള്‍’ തലക്കെട്ടില്‍ ഖലീലു റഹ്മാൻ പ്രഭാഷണം നടത്തി.

ഹിജ്റ വെറും പലായനമല്ല, മറിച്ച്‌ തന്നിലര്‍പ്പിതമായ ദൗത്യനിര്‍വഹണത്തിനായി വര്‍ഷങ്ങള്‍ നീണ്ട തയാറെടുപ്പുകളിലൂടെ വ്യക്തമായ ലക്ഷ്യങ്ങളും കരുതിവെപ്പുകളുമായി പൂര്‍ണതയിലേക്കുള്ള പ്രയാണമായിരുന്നു എന്ന് അദ്ദേഹം ഉണര്‍ത്തി.

പ്രപഞ്ചനാഥന്റെ മേല്‍നോട്ടത്തില്‍ ഇസ്‍ലാമിക പ്രസ്ഥാനത്തിന്റെ ഊടും പാവും സ്ഥാപിക്കാനുള്ള മദീനയെന്ന ഇസ്‍ലാമിക രാഷ്ട്രത്തിന്റെ ബീജാവാപമായിരുന്നു ആ യാത്രയുടെ കാതല്‍. പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ സര്‍വപരിത്യാഗികളായ മുഹാജിറുകളില്‍ ആധുനിക മുസ്‍ലിമിന് പാഠങ്ങള്‍ ഏറെയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അബ്ദുല്‍ അസീസ് തുവ്വൂര്‍ ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. ഇസ്‍ലാമിക സമൂഹം കണ്‍വീനര്‍ മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. അശ്റഫ് പട്ടാമ്ബി ഗാനം ആലപിച്ചു. ഹിജ്റയെ ആസ്പദമാക്കി ക്വിസ് മത്സരവും നടന്നു. ഏരിയ സെക്രട്ടറി ഫൈസല്‍ നന്ദി പറഞ്ഞു.

Next Post

യു.കെ: പഠനം പൂര്‍ത്തിയാക്കാതെ സ്റ്റുഡന്റ് വിസയില്‍ നിന്ന് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറ്റുന്നത് തടയുന്ന നിയമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു

Sat Jul 22 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തിയവര്‍ പഠനം മുഴുമിപ്പിക്കാതെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടഞ്ഞ് കൊണ്ടുള്ള ഒരു നിയമം യുകെ ജൂലൈ 17 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ ഇനിയും മോചനം നേടിയിട്ടില്ല. അവര്‍ക്ക് ആശ്വാസമായിക്കൊണ്ട് ഈ നിയമത്തിനെതിരെ ഒരു പെറ്റീഷന്‍ ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഈ മനുഷ്യപ്പറ്റില്ലാത്ത നിയമം […]

You May Like

Breaking News

error: Content is protected !!