കുവൈത്ത്: ടെലിഫോണ്‍ കുടിശ്ശിക അടക്കാതെയും പ്രവാസികള്‍ക്ക് രാജ്യം വിടാനാകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ടെലിഫോണ്‍ ബില്ലുകളുടെ കുടിശ്ശിക അടച്ചശേഷം മാത്രമെ പ്രവാസികള്‍ക്ക് ഇനി രാജ്യം വിടാനാകൂവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബര്‍ ആറുമുതല്‍ നിയമം നടപ്പില്‍വന്നു. പിഴ അടയ്ക്കാന്‍ വിമാനത്താവളങ്ങളിലും കര-നാവിക കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തി. കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സര്‍ക്കാര്‍ ഏകജാലക സംവിധാനമായ സഹേല്‍ ആപ് വഴിയോ ബില്‍ അടക്കാം.

രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിന് മുമ്ബ് പ്രവാസികള്‍ തങ്ങളുടെ ട്രാഫിക് പിഴയും, വൈദ്യുതി-ജല കുടിശ്ശികയും അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നു. പ്രവാസികളില്‍നിന്നുള്ള പിഴയടക്കമുള്ള കുടിശ്ശികകള്‍ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകള്‍ നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Next Post

യു.കെ: യുകെയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ വ്യത്യാസം

Wed Sep 6 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനമെന്നോണം കുതിച്ചുയരുന്നത് കുടുംബങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ വിവേചനപൂര്‍വം ഷോപ്പിംഗ് നടത്തിയാല്‍ നല്ലൊരു തുക ലാഭിക്കാനാകുമെന്നാണ് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്..? നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നത്. വിലയേറിയ ഈ അവസരത്തില്‍ യുകെയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുന്നുവെന്നും എന്നാല്‍ മറ്റ് ചിലവ വില കൂട്ടി […]

You May Like

Breaking News

error: Content is protected !!