ഒമാന്‍: ഒമാനില്‍ ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തിയതില്‍ 30 പ്രവാസികള്‍ പിടിയില്‍

മസ്കറ്റ്: അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ അനധികൃത മത്സ്യബന്ധനം നടത്തിയ പ്രവാസികള്‍ പിടിയില്‍. 30-ലധികം പ്രവാസികളെയാണ് അറസ്റ്റ് ചെയ്തതെന്ന് ഒമാന്‍ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) സുല്‍ത്താനേറ്റ് അറിയിച്ചു.
ലൈസന്‍സില്ലാത്ത ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

‘അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഫിഷറീസ് കണ്‍ട്രോള്‍ ടീം, ദുഖിലെ കോസ്റ്റ് ഗാര്‍ഡ് യൂണിറ്റുമായി സഹകരിച്ച്‌, ദുഖ്മിലെയും മാഹൂട്ടിലെയും വിലായത്തുകളില്‍ 24 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 12 പ്രവാസി തൊഴിലാളികളെ ദുഖിലെ വിലായത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈസന്‍സില്ലാതെ മീന്‍പിടുത്തം നടത്തുകയായിരുന്നു അവര്‍’ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറല്‍ പറഞ്ഞു.

ലൈസന്‍സില്ലാത്ത ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടാനും സംഘത്തിന് കഴിഞ്ഞു. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.

Next Post

കുവൈത്ത്: വിമാനയാത്ര ദുരിതം സര്‍ക്കാര്‍ ഇടപെടണം- ഫോക്

Fri May 12 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വിദേശ വിമാന കമ്ബനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് അടക്കമുള്ള സാധ്യതകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും പ്രവാസി യാത്രക്കാരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഫ്രന്‍ഡ്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) ആവശ്യപ്പെട്ടു.കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു സര്‍വിസ് നടത്തിയിരുന്ന ചില സ്വകാര്യ വിമാന കമ്ബനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയത് പ്രവാസികള്‍ക്ക് പ്രയാസം തീര്‍ക്കുന്നുണ്ട്. കുവൈത്ത് […]

You May Like

Breaking News

error: Content is protected !!