കുവൈത്ത്: വിമാനയാത്ര ദുരിതം സര്‍ക്കാര്‍ ഇടപെടണം- ഫോക്

കുവൈത്ത് സിറ്റി: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വിദേശ വിമാന കമ്ബനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് അടക്കമുള്ള സാധ്യതകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും പ്രവാസി യാത്രക്കാരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഫ്രന്‍ഡ്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു സര്‍വിസ് നടത്തിയിരുന്ന ചില സ്വകാര്യ വിമാന കമ്ബനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയത് പ്രവാസികള്‍ക്ക് പ്രയാസം തീര്‍ക്കുന്നുണ്ട്.

കുവൈത്ത് ഉള്‍പ്പെടെ നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കുടുംബങ്ങള്‍ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് വിമാനം മുടങ്ങിയിരിക്കുന്നത്. ഇത് കണ്ണൂരിലേക്ക് ടിക്കറ്റ് ചാര്‍ജ് വര്‍ധനക്കും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട നിലയിലും എത്തിച്ചിരിക്കുകയാണ്.

പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, വ്യോമയാന മന്ത്രി എന്നിവര്‍ക്ക് കത്തയച്ചതായി ഫോക്ക് അറിയിച്ചു.

Next Post

യു.കെ: ഋഷിക്കെതിരേ പാളയത്തില്‍പ്പട - കടുത്ത വിമര്‍ശനവുമായി പ്രീതി പട്ടേല്‍ രംഗത്ത്

Fri May 12 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ടോറി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വസ്ഥാനത്തിരിക്കുന്നവരുടെ കഴിവ് കേട് കൊണ്ടാണ് ഇംഗ്ലണ്ടിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയേറ്റതെന്ന ആരോപണവുമായി ഇന്ത്യന്‍ വംശജയും മുന്‍ ഹോം സെക്രട്ടറിയുമായ പ്രീതി പട്ടേല്‍ രംഗത്തെത്തുമെന്ന് സൂചന. ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയും പാര്‍ട്ടിയെ നിലവില്‍ നയിക്കുന്ന വ്യക്തിയുമായ ഋഷി സുനകിനെതിരായ ഒളിയമ്പായിരിക്കുമിതെന്നും സൂചനയുണ്ട്. ഇതോടെ ടോറി പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള രണ്ട് ഇന്ത്യന്‍ വംശജര്‍ […]

You May Like

Breaking News

error: Content is protected !!