യു.കെ: ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്‍റര്‍ തുറന്നു

ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍ വിസ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ചാണ് പുതിയ സെന്‍റര്‍ ആരംഭിച്ചത്. വി.എഫ്.എസ് ഗ്ലോബല്‍ ആണ് വിസകേന്ദ്രം നടത്തുക. ലണ്ടന്‍ സെന്ററില്‍ മേരിലെബോണിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്‍റര്‍ ഇന്നലെ ബ്രിട്ടനിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം ദുരൈസ്വാമി ഉദ്ഘാടനം ചെയ്തു. ഇതോടെ ഇന്ത്യന്‍ വിസക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമുള്ള നടപടികള്‍ക്ക് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ട്രാവല്‍ ഏജന്‍സികള്‍ വഴിയുള്ള വിനോദ സഞ്ചാര സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മാസം അനുവദിക്കുന്ന വിസ 40,000 ആയി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദുരൈസ്വാമി വ്യക്തമാക്കി. അപേക്ഷകരുടെ വീട്ടുപടിക്കലെത്തി വിസ ലഭ്യമാക്കുന്ന സൗകര്യവും ഇനി മുതല്‍ ലഭ്യമാവും.

Next Post

കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടി

Thu Nov 3 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് […]

You May Like

Breaking News

error: Content is protected !!