യു.കെ: യുകെയില്‍ രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങും, ജീവനക്കാരുടെ സമരം രൂക്ഷം

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വ്യാപകമായ തോതില്‍ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്. ഒരു ഡസനിലധികം ട്രെയിന്‍കമ്പനികളില്‍ ജോലി ചെയ്യുന്ന അസ്ലെഫ് യൂണിയനില്‍ പെട്ട ട്രെയിന്‍ ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ നാളെ ഇവര്‍ ഓവര്‍ടൈം ചെയ്യുന്നതിന് തയ്യാറാകാതിരിക്കുകയും ചെയ്യും.14 ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന 20,000ത്തോളം ആര്‍എംടി യൂണിയന്‍ അംഗങ്ങളുടെ നാളത്തെ പണിമുടക്കും സര്‍വീസുകളില്‍ കാര്യമായ തടസ്സങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തങ്ങളുടെ സേവന-വേതനവ്യവസ്ഥകളിലെ തര്‍ക്കങ്ങള്‍ ഇനിയും പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് റെയില്‍ ജീവനക്കാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ മിക്ക ടിക്കറ്റ് ഓഫീസുകളും അടച്ച് പൂട്ടുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ നടക്കുന്നതിനിടെയാണ് ട്രെയിന്‍ ജീവനക്കാരുടെ സമരമുണ്ടായിരിക്കുന്നത്.സമരത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ ഇംഗ്ലണ്ടില്‍ വ്യാപകമായി മുടങ്ങുമെന്നതിനാല്‍ യാത്രക്കിറങ്ങും മുമ്പ് യാത്രക്കാര്‍ ട്രെയിനുകളുടെ ലഭ്യതയെക്കുറിച്ച് പരിശോധിച്ചുറപ്പാക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിന് പുറമെ സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലേക്കുള്ള ചില സര്‍വീസുകളും പണിമുടക്കിനെ തുടര്‍ന്ന് മുടങ്ങുന്നതായിരിക്കും.സമരത്തെ തുടര്‍ന്ന് നോര്‍ത്തേണ്‍, അവന്റി വെസ്റ്റ് കോസ്റ്റ്, ട്രാന്‍സ് പെന്നി, സതേണ്‍, തെയിംസ് ലിങ്ക് എന്നീ ഓപ്പറേറ്റര്‍മാരുടെ സര്‍വീസുകള്‍ ഇന്ന് പൂര്‍ണമായും മുടങ്ങുന്നതായിരിക്കും.നാളത്തെ പണിമുടക്ക് കാരണം പതിവ് സര്‍വീസുകളില്‍ പാതിയിലധികവും മുടങ്ങുന്നതായിരിക്കും. ചില സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കുമെന്നും റെയില്‍ ഡെലിവറി ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. ഇന്നത്തെയും നാളത്തെയും പണിമുടക്കുകളെ തുടര്‍ന്ന് ചില ലൈനുകളിലെ ഈവനിംഗ് സര്‍വീസുകളും മുടങ്ങുന്നതായിരിക്കും. ഇതിനാല്‍ യാത്രക്കാര്‍ അതിനനുസരിച്ച് യാത്രാ പ്ലാനുകളില്‍ പരിഷ്‌കരണം വരുത്തുന്നത് നന്നായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശിക്കുന്നു. സമ്മര്‍ ഹോളിഡേസിന്റെ അവസാനത്തില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പണിമുടക്കുകളാണിതെന്നാണ് ട്രെയിന്‍ ഓപ്പറേറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന റെയില്‍ ഡെലിവറി ഗ്രൂപ്പ് ആരോപിക്കുന്നത്. അവന്റി വെസ്റ്റ് കോസ്റ്റ്, സി2സി, ചില്‍ട്ടേണ്‍ റെയില്‍വേസ്, ക്രോസ് കണ്ട്രി ട്രെയിന്‍സ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേ, ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ, ഗ്രേറ്റര്‍ ആന്‍ഗ്ലിയ, എല്‍എന്‍ഇആര്‍, നോര്‍ത്തേണ്‍ ട്രെയിന്‍സ്, സൗത്ത് ഈസ്റ്റേണ്‍, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, ട്രാന്‍സ് പെന്നി എക്സ്പ്രസ്, വെസ്റ്റ് മിഡ്ലാന്‍ഡ്സ് ട്രെയിന്‍സ് , ജിടിആര്‍ എന്നീ ട്രെയിന്‍ കമ്പനികള്‍ക്ക് കീഴിലുള്ള ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ സമ്മര്‍ മുതല്‍ അസ്ലെഫ്, ആര്‍എംടി യൂണിയനില്‍ പെട്ട ജീവനക്കാര്‍ ഇടക്കിടെ സമരം നടത്തി വരുന്നത് യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്.

Next Post

ഒമാന്‍: മഞ്ഞപ്പട സൂപ്പര്‍ കപ്പ്‌ - മസ്കത്ത് ഹാമേഴ്‌സ് ജേതാക്കള്‍

Sat Sep 2 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഒമാൻ ഘടകം സംഘടിപ്പിച്ച പ്രഥമ മഞ്ഞപ്പട സൂപ്പര്‍ കപ്പ്‌ 2023ല്‍ മസ്‌കത്ത് ഹാമേഴ്‌സ് എഫ്‌.സി ജേതാക്കളായി. നിശ്ചിത സമയത്തില്‍ 1-1 സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ഷൂട്ടേഴ്‌സ് ഡൈനമോസ് എഫ്.സിയെ പെനാല്‍റ്റി ഷൂട്ട്‌ഔട്ടില്‍ പരാജയപ്പെടുത്തിയാണ് മസ്കത്ത് ഹാമേഴ്‌സ് മഞ്ഞപ്പട സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. മസ്‌കത്തിലെ പ്രധാനപ്പെട്ട 16 പ്രവാസി ടീമുകള്‍ പങ്കെടുത്ത […]

You May Like

Breaking News

error: Content is protected !!